എൻട്രി ലെവൽ എസ്.യു.വിയായ എക്സ്റ്ററിനും എൻട്രി ലെവൽ സെഡാനായ ഓറയ്ക്കും പുതിയ വേരിയന്റുകളും ഫീച്ചർ അപ്ഡേറ്റുകളും നൽകി ഹ്യുണ്ടായ്. എസ്.എക്സ് ടെക് വേരിയന്റ്, എസ് പ്ലസ് എന്നീ പുതിയ വേരിയന്റുകളിലാണ് എക്സ്റ്റർ എത്തുന്നത്. എസ് വേരിയന്റിന് പുതിയ അപ്ഡേറ്റുകളും നൽകി. പെട്രോൾ, സി.എൻ.ജി പവർട്രെയിനുകളുള്ള പുതിയ കോർപ്പറേറ്റ് വേരിയന്റിലാണ് ഓറയുടെ വരവ്.
എക്സ്റ്റർ എസ്.എക്സ് ടെക് വേരിയന്റ് (പെട്രോൾ, ഹൈ സി.എൻ.ജി ഡ്യുവോ)
- എസ്.എക്സ് ടെക് വേരിയന്റ്
- സ്മാർട് കീ, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ് സ്വിച്ച്
- ഡാഷ് ക്യാമറ
- ഇലക്ട്രിക് സൺറൂഫ്
- ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും ഉള്ള എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം
- ഫുൾ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ
- പ്രൊജക്ടർ ഹെഡ് ലാമ്പ്
പുതിയ എസ് പ്ല്സ് വേരിയന്റും (പെട്രോൾ) ഫീച്ചറുകളും
- ഇലക്ട്രിക് സൺറൂഫ്
- 15 ഇഞ്ച് ട്യുവൽ ടോൺ സ്റ്റീൽ വീൽ
- റിയർ ക്യാമറ
- ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും ഉള്ള എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം
- റിയൽ എ.സി വെന്റ്
- ഇലക്ട്രിക്കായി കൺട്രോൾ ചെയ്യാവുന്ന റിയർ വ്യൂ മിററുകൾ
അപ്ഡേറ്റ് ചെയ്ത എസ് വേരിയന്റും (പെട്രോൾ) കൂട്ടിച്ചേർത്ത ഫീച്ചറുകളും
- റിയർ പാർക്കിങ് ക്യാമറ
- ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ
- വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ
- ഹിൽ സ്റ്റാർട് അസിസ്റ്റ് കൺട്രോൾ
- 15 ഇഞ്ച് ട്യുവൽ ടോൺ സ്റ്റീൽ വീൽ
- ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും ഉള്ള എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം
- കൂടാതെ, എസ് എക്സിക്യൂട്ടീവ്, എസ് പ്ലസ് എക്സിക്യൂട്ടീവ് വേരിയന്റുകളിൽ സിഎൻജി പവർടെയിൻ ലഭ്യമാകും
ഹ്യുണ്ടായ് ഓറയുടെ പുതിയ കോർപ്പറേറ്റ് വേരിയന്റ്
- 6.75 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലേ
- 15 ഇഞ്ച് ഡ്യുവൽ ടോൺ സ്റ്റീൽ വീൽ
- എൽ.ഇ.ഡി ഡി.ആർ.എല്ലുകൾ
- റിയർ വിങ് സ്പോയിലർ
- ടയർ പ്രഷർ മോണിറ്ററിംങ് സിസ്റ്റം
- റിയർ എസി വെന്റ്
- റിയർ സെന്റർ ആം റെസ്റ്റും കപ് ഹോൾഡറും
- എക്സ്ക്ലൂസീവ് കോർപ്പറേറ്റ് എംപ്ലം
എക്സ്റ്ററിലും ഓറയിലും 1.2 ലിറ്റർ 4സിലിണ്ടർ കാപ്പ പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. 83 പി.എസ് കരുത്തും 113 എംഎം പീക്ക് ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 5സ്പീഡ് മാനുവലും എ.എം.ടി ട്രാൻസ്മിഷനും ലഭിക്കുന്നു. 69 പി.എസ് പവറും 95.2 എൻ.എം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന സി.എൻ.ജി ഓപ്ഷനും ഇരു മോഡലുകളിലും ഉണ്ട്.
Content Highlights: Hyundai Exter Aura get new variants and updates
Published: 08 Feb 2025, 12:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented