
2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ചൈനയിലെ ഏറ്റവും വലിയ എസ്.യു.വി. നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ (ജി.ഡബ്ല്യു.എം) പവലിയന്‍. ഹാവല്‍ എച്ച് 6 ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെ നിരന്നിരുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുന്ന വാഹനങ്ങളാണിവയെന്നായിരുന്നു പ്രഖ്യാപനങ്ങള്‍. എന്നാല്‍, ഇന്ത്യന്‍ നിരത്തുകളില്‍ ഓടാന്‍ ജി.ഡബ്ല്യു.എം. വാഹനങ്ങള്‍ എത്തിയേക്കില്ലെന്നാണ് പുതിയ സൂചനകള്‍.
ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ജി.ഡബ്ല്യു.എമ്മിന്റെ ആസ്ഥാനവും ഇവിടെ ഒരുങ്ങിയിരുന്നു. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയില്‍ കമ്പനി നിയമിച്ചിരുന്ന 11 ജീവനക്കാരേയും പിരിച്ച് വിട്ടെന്നാണ് വിവരം. പിരിച്ചുവിട്ട ജീവനക്കാര്‍ക്കെല്ലാം ജൂലായ് മുതല്‍ സെപ്റ്റംബര്‍ മാസം വരെയുള്ള ശമ്പളം അഡ്വാന്‍സായി നല്‍കിയാണ് ജോലിയില്‍ നിന്ന് പിരിഞ്ഞു പോകാന്‍ അറിയിച്ചിരിക്കുന്നത്. ആറ് മാസത്തെ വേരിബിള്‍ സാലറിയാണ് തൊഴിലാളികള്‍ക്ക് നല്‍കിയതെന്നും വിവരമുണ്ട്.
പിരിച്ച് വിടുന്ന ജോലിക്കാര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള അവസരവും വാഗ്ദാനം ചെയ്തിട്ടില്ലെന്നാണ് വിവരം. 2017-ല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്ന് പിന്‍മാറിയ ജനറല്‍ മോട്ടോഴ്‌സുമായുള്ള സഖ്യത്തിലാണ് ജി.ഡബ്ല്യു.എം. ഇന്ത്യയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചത്. എന്നാല്‍, ഇരു കമ്പനികളും തമ്മിലുള്ള കരാര്‍ ജൂണ്‍ 30-ന് അവസാനിച്ചതോടെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. മുമ്പ് രണ്ട് തവണ ഈ കമ്പനികള്‍ തമ്മിലുള്ള കരാര്‍ പുതുക്കിയിരുന്നതായാണ് വിവരം.
ജനറല്‍ മോട്ടോഴ്‌സിന്റെ പുണെ തലേഗാവിലെ പ്ലാന്റ് ഏറ്റെടുത്ത് വാഹനങ്ങള്‍ നിര്‍മിക്കാനാണ് ജി.ഡബ്ല്യു.എം. തീരുമാനിച്ചിരുന്നത്. പ്ലാന്റിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും മറ്റുമായി ഏകദേശം 7400 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചിരുന്നു. ജി.എം. പ്ലാന്റ് ഏറ്റെടുക്കുന്നതിനും വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുമായി മഹാരാഷ്ട്ര സര്‍ക്കാരുമായി ജി.ഡബ്ല്യു.എം. ധാരണാപത്രം ഒപ്പുവെച്ചിരുന്നു. 3000 തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണയിരുന്നു കണക്കുകൂട്ടല്‍.
കോവിഡ് പ്രതിസന്ധി, ചൈനിയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടങ്ങിയവയാണ് ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സിന്റെ വരവിന് തടയിട്ടതെന്നാണ് വിലയിരുത്തല്‍. തലേഗാവ് പ്ലാന്റ് ഏറ്റെടുക്കലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഇതോടെ പദ്ധതി നീണ്ടുപോകുകയായിരുന്നു. പിന്നീട് വിദേശ നിക്ഷേപങ്ങള്‍ക്കുള്ള സര്‍ക്കാര്‍ അംഗീകാരം നേടാന്‍ കഴിയാതെ വന്നതോടെ വരവ് പൂര്‍ണമായും തടസ്സപ്പെട്ടു.
Source: ET Auto
Content Highlights: Great Wall Motor stops India Operations, Fires All Employees in india
Published: 02 Jul 2022, 10:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented