തിരുവനന്തപുരം: ഇ.ഡി.യെ വിചാരണ ചെയ്യുകയെന്ന പ്രചാരണവുമായി 14-ന് തിരുവനന്തപുരത്തും 15-ന് കോഴിക്കോടും സി.പി.എം. ദേശീയസെമിനാർ നടത്തും. ഇ.ഡി.ക്കേസിന് ഇരയായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. എൽ.ഡി.എഫ്. ഘടകകക്ഷികളെ ഇ.ഡി.ക്കെുനേരേയുള്ള സമരത്തിന്റെ ഭാഗമാക്കുമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം ഇതുവരെ സി.പി.ഐ.ക്ക് ലഭിച്ചിട്ടില്ല.

To advertise here,

കൈക്കൂലി, ഹവാല കേസുകളിൽ ഈമാസം നിർണായകമായ ഇടപെടൽ അന്വേഷണ ഏജൻസികളിൽ നിന്നുണ്ടാകാനുള്ള സാധ്യത സി.പി.എം. പ്രതീക്ഷിക്കുന്നുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ച് കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന വിവരവും നേതാക്കൾക്കുണ്ട്.

ഈ സാഹചര്യത്തിലാണ് ഇ.ഡി. വിരുദ്ധ പ്രചാരണവും കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയം തുറന്നുകാണിക്കാനുള്ള പ്രവർത്തനവും ശക്തമാക്കാൻ സി.പി.എം. തീരുമാനിച്ചത്. ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കായസ്ത, മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജിയും സാമൂഹിക നീതിക്കായുള്ള പോരാട്ടങ്ങളിലൂടെ പ്രശസ്തനുമായ ജസ്റ്റിസ് കെ. ചന്ദ്രു എന്നിവരെല്ലാം സെമിനാർ വേദിയിലെത്തുന്നുണ്ട്.

എൽ.ഡി.എഫിലെ ഘടകകക്ഷികളെ ഇതുവരെ സെമിനാർവിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പ്രതിപക്ഷനേതാവ് പിണറായി വിജയനെ ഇ.ഡി. രാഷ്ട്രീയലക്ഷ്യത്തോടെയാണ് വേട്ടയാടുന്നത് എന്ന ഭാഗത്തോട് സി.പി.ഐ.ക്ക് യോജിപ്പാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മുഹമ്മദ് റിയാസ്, അദ്ദേഹത്തിന്റെ ഭാര്യ ടി. വീണ എന്നിവർക്കെതിരേയുള്ള അന്വേഷണത്തിൽ, വസ്തുതകൾ വ്യക്തമാകേണ്ടതുണ്ടെന്ന നിലപാടാണ് സി.പി.ഐ.ക്ക്. അതിനാൽ, ഇ.ഡി.ക്കെതിരേയുള്ള സി.പി.എം. സെമിനാറിൽ സി.പി.ഐ.യെ ക്ഷണിക്കുമോയെന്ന കാര്യത്തിൽ ആകാംക്ഷ നിലനിൽക്കുന്നുണ്ട്.