കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നീണ്ടുപോകുന്നത് കണക്കിലെടുത്ത് ഇന്ത്യയിലെ വാഹനനിര്‍മാതാക്കള്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ടാറ്റ, ഹ്യുണ്ടായി, സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ എന്നിവയ്ക്ക് പിന്നാലെ ജീപ്പിന്റെ മാതൃകമ്പനിയായ ഫിയറ്റ് ക്രൈസ്ലറും ഓണ്‍ലൈന്‍ വില്‍പ്പന സംവിധാനം ഒരുക്കുന്നു.

To advertise here,

ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും പരിഗണിച്ച് ജീപ്പ് വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കുകയാണെന്ന് എഫ്‌സിഎ ഇന്ത്യയുടെ പ്രസിഡന്റും മാനേജിങ്ങ് ഡയറക്ടറുമായ പാര്‍ഥ ദത്ത അറിയിച്ചു. ഇതിനായി ബുക്ക് മൈ ജീപ്പ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഈ സംവിധാനത്തില്‍ വാഹനത്തിന്റെ 360 ഡിഗ്രി വ്യൂവും ഫീച്ചര്‍ സംബന്ധമായ വിവരങ്ങളും നല്‍കിയിട്ടുണ്ട്. ആപ്പില്‍ ഉപയോക്താക്കളുടെ വിവരങ്ങളും സ്ഥലവും നല്‍കിയാല്‍ ഏറ്റവുമടുത്തുള്ള ഡീലറുമായി ബന്ധപ്പെടാന്‍ സാധിക്കും. ഇതിനുശേഷം വാഹനത്തിന്റെ മോഡല്‍, നിറം, വേരിയന്റ് എന്നിവയും നല്‍കാന്‍ ഫീച്ചര്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കും.

ബുക്കിങ്ങ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കും പണമടയ്ക്കുന്നതിനുമായി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ്, ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്താം. ഇതിനുപിന്നാലെ കമ്പനിയുടെ പ്രതിനിധി ഉപയോക്താവിനെ ബന്ധപ്പെടുകയും ടെസ്റ്റ് ഡ്രൈവ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ നല്‍കുകയും ചെയ്യുമെന്നാണ് എഫ്‌സിഎ അറിയിച്ചിരിക്കുന്നത്.

Content Highlights: FCA Opens Online Sales Platform For Jeep Vehicles