കട്ടപ്പന (ഇടുക്കി): ഒരിടവേളയ്ക്കുശേഷം പഴയ മോഡൽ ജീപ്പുകൾക്ക് ആവശ്യക്കാർ ഏറിയതോടെ, മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തി ലേക്ക് ജീപ്പുകൾ വ്യാപകമായി എത്തിക്കുന്നു. തമിഴ്നാടുമുതൽ രാജസ്ഥാനിൽനിന്നുവരെ ജീപ്പുകൾ എത്തുന്നുണ്ട്. മൂന്നുലക്ഷംമുതൽ 10 ലക്ഷം രൂപവരെയാണ് വില.
ഇടുക്കി, വയനാട് ജില്ലകളിലാണ് മുൻപ് ജീപ്പിന് ആവശ്യക്കാർ ഉണ്ടായിരുന്നതെ ങ്കിൽ, ഇപ്പോൾ എല്ലാ ജില്ലകളിലും ആവശ്യക്കാരുണ്ട്. ജീപ്പ് വാങ്ങുന്നവരിൽ ഏറിയപങ്കിനും മറ്റ് ആധുനികവാഹനങ്ങൾ സ്വന്തമായുണ്ട്. പരുക്കൻ വാഹനത്തിൽ വ്യത്യസ്തമായ ഡ്രൈവിങ് ആസ്വദിക്കാനാണ് പലരും ജീപ്പ് വാങ്ങുന്നതെന്നും, വാങ്ങുന്നവർക്ക് വില പ്രശ്‌നമല്ലെന്നുമാണ് വ്യാപാരികളുടെ അഭിപ്രായം.
ഹൈറേഞ്ച് മേഖലകളിലെ ചെങ്കുത്തായ വഴികളിൽ ലോഡുമായി പോകാനും ജീപ്പ് ഉപയോഗിക്കുന്നു. ഹൈറേഞ്ചിലെ വി നോദസഞ്ചാരകേന്ദ്രങ്ങളിൽ തിരക്കു വർധിച്ചതോടെ, ട്രിപ്പ് ജീപ്പുകളായി ഉപയോഗിക്കാനും വാങ്ങുന്നവരുണ്ട്.
ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളെയും അവശ്യവസ്തുക്കളും എത്തിക്കാനും പഴയ മോഡൽ ജീപ്പ് ഉപയോഗിക്കുന്നു. സെൻസറുകളും മറ്റും ഇല്ലാത്തതിനാൽ അറ്റകുറ്റപ്പണികൾ കുറവാണെന്നതും പഴയ മോഡൽ ജീപ്പുകളുടെ ആവശ്യകത ഉയരാൻ കാരണമായി. മഹീന്ദ്രയ്ക്കുപുറമേ വില്ലീസ് ജീപ്പുകളും മാരുതി ജിപ്‌സികളും ഹൈറേഞ്ചിൽ വിറ്റഴിക്കുന്നുണ്ട്.
സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തി ക്കാനും രജിസ്‌ട്രേഷൻ നടത്താനുമായി ഇടനിലക്കാർ ഒരുലക്ഷം രൂപവരെയാണ് ഈടാക്കുന്നത്. 2010-ലാണ് മഹീന്ദ്ര കമ്പനി പഴയ മോഡൽ ജീപ്പിന്റെ നിർമാണം നിർത്തിയത്.
വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
പഴയ വില്ലീസ് ജീപ്പുമുതൽ പുതുതലമുറ ഇലക്ട്രിക് എസ്. യു.വി.വരെയുള്ള വാഹനങ്ങളുടെ വീഡിയോ പങ്കുവെച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിൽ അദ്ദേഹം പങ്കുവെച്ച എ.ഐ. നിർമിത പോസ്റ്റിന് കുറഞ്ഞ സമയത്തിനുള്ളിൽ വലിയ പ്രതികരണമാണ് ലഭിച്ചത്.
രജിസ്‌ട്രേഷന് തടസ്സമില്ല
സംസ്ഥാനത്തിന് പുറത്തുനിന്ന് ജീപ്പുകൾ രജിസ്‌ട്രേഷനായി എത്തുന്നുണ്ട്. അഞ്ചുവർഷത്തേക്കാണ് ഫിറ്റ്‌നസ് രേഖ കൾ നൽകുക. മുൻപ് ആർമിയിൽ ഉപയോ ഗിച്ചിരുന്ന വാഹനങ്ങളും എത്തുന്നുണ്ട്. ഇവയ്ക്ക് 15 വർഷത്തെ ഫിറ്റ്‌നസ് ലഭിക്കും.-പി.എ. സമീർ, ആർ.ടി.ഒ., ഇടുക്കി
Content Highlights: High demand for old model jeeps like Mahindra and Willys across all Kerala districts., Vehicles are being brought from other states including Tamil Nadu and Rajasthan., Prices range from Rs 3 lakh to Rs 10 lakh depending on the model and condition., Low maintenance costs due to lack of sensors and rugged utility drive the demand., Fitness certificates for 5 years are provided for out-of-state jeeps, and 15 years for former army vehicles.
Published: 19 Oct 2026, 07:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented