മൂന്നാർ: 238 ഓഫ് റോഡ് ജീപ്പുകൾ നിരനിരയായി ദേശീയപാതയിലൂടെ നീങ്ങി. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള കിടിലൻ യാത്ര. അരിക്കൊമ്പനെ കൊണ്ടുപോയ അതേറോഡിലൂടെ. പക്ഷേ അത് ഒരു റോഡ് ഷോ ആയിരുന്നില്ല. കൊളുക്കുമലയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ജീപ്പുകൾ മോട്ടോർവാഹന വകുപ്പിന്റെ പരിശോധനയ്ക്കെത്തിയതാണ്.
പെരിയക്കനാൽ വെള്ളച്ചാട്ടത്തിന് സമീപമാണ് പരിശോധന നടന്നത്. ഡ്രൈവർമാരുടെ ലൈസൻസ്, പോലീസ് ക്ലിയറൻസ് തുടങ്ങിയവയും ഉദ്യോഗസ്ഥർ പരിശോധിച്ചു. സൂര്യനെല്ലിയിൽനിന്നാണ് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിലേക്ക് ഓഫ്റോഡ് ജീപ്പുകൾ സർവീസ് നടത്തുന്നത്.
ഏഴ് കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ദിവസേന പുലർച്ചെ നാലുമുതൽ ജീപ്പുകൾ സർവീസ് തുടങ്ങും. മലമുകളിൽനിന്നുള്ള സൂര്യോദയം കാണുന്നതിനാണ് പ്രധാനമായും സഞ്ചാരികളെത്തുന്നത്.
Content Highlights: 238 off road jeeps run the Munnar Gap Road
Published: 07 Jul 2025, 01:51 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented