
കൊച്ചിയിലെ വാഹന ഉടമകളോട് വണ്ടി നമ്പര്‍ ചോദിച്ചാല്‍ ആദ്യം പറയും 'ഡാ'. ട്രോളന്മാര്‍ വൈറലാക്കിയ ഡാ, ശരിക്കും ഡി.എ.യാണ്. എറണാകുളം ആര്‍.ടി. ഓഫീസിലെ വാഹന രജിസ്ട്രേഷനായ കെ.എല്‍. 07 പുതിയ സീരീസിലേക്ക് കടന്നതാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്.
നടന്‍ കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഡി.എ. സീരീസില്‍ ഇതിനോടകം വാഹനം സ്വന്തമാക്കിയത്. തന്റെ ടൊയോട്ട വെല്‍ഫയര്‍ വാഹനത്തിനാണ് കെ.എല്‍. 07 ഡി.എ. 0009 എന്ന നമ്പര്‍ കുഞ്ചാക്കോ ബോബന്‍ സ്വന്തമാക്കിയത്. 25,000 രൂപ അടച്ചാണ് താരം ഫാന്‍സി നമ്പറായ 0009 ബുക്ക് ചെയ്തത്.
മറ്റാവശ്യക്കാരില്ലാത്തതിനാല്‍ ലേലം ഒഴിവാക്കി എറണാകുളം ജോയിന്റ് ആര്‍.ടി.ഒ. കെ.കെ. രാജീവ് താരത്തിന് നമ്പര്‍ അനുവദിച്ചു. കെ.എല്‍. 07 സി.ഇസഡ്. എന്ന സീരീസില്‍ 9,999 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ഡി.എ.യിലേക്ക് കടന്നത്.
ഈ സീരീസിലെ ഏറ്റവും വിലയേറിയ നമ്പറായ 0001 ഒരു ലക്ഷം രൂപയ്ക്ക് ഇടപ്പള്ളിയിലെ ബിസിനസുകാരന്‍ ലേലമില്ലാതെ സ്വന്തമാക്കി. രജിസ്ട്രേഷന്‍ 1200-ലധികം പിന്നിട്ടതായി ആര്‍.ടി. ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹന രജിസ്ട്രേഷന്‍ നടക്കുന്നത് എറണാകുളം ആര്‍.ടി. ഓഫീസിലാണ്.
Content Highlights: Actor Kunchacko Boban gets kochi new vehicle registration series DA, Toyota Vellfire
Published: 15 Dec 2022, 08:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented