സെലിബ്രെറ്റികളുടെ ഇഷ്ടവാഹനമായ ടൊയോട്ടയുടെ അത്യാഡംബര എം.പി.വി. വെല്‍ഫയര്‍ സ്വന്തമാക്കി നടൻ കുഞ്ചാക്കോ ബോബൻ. തന്റെ രണ്ടാമത്തെ വെൽഫെയറാണ് താരം ഗ്യാരേജിലെത്തിച്ചത്. 2022-ലായിരുന്നു ആദ്യ വാഹനം വാങ്ങിയത്. കുടുംബത്തോടൊപ്പമെത്തിയാണ് അദ്ദേഹം വാഹനത്തിന്റെ ഡൈലിവറി സ്വീകരിച്ചത്.

To advertise here,

പുതിയ അതിഥി എത്തിയെന്ന വിവരം ഭാര്യ പ്രിയ കുഞ്ചോക്കോ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. ഹായ്, വിഐപി എക്സിക്യൂട്ടീവ് ലോഞ്ച് എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് വെല്‍ഫയര്‍ വിപണിയിലെത്തുന്നത്. ഇതിൽ ഏതാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. ഇതിന് യഥാക്രമം 1.20 കോടി രൂപ, 1.30 കോടി രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില.

കാരവാന് സമാനമായ ഫീച്ചറുകളും യാത്രാസുഖവുമാണ് വെൽഫെയറിന്റെ സവിശേഷത. ആഢംബരത്തിന്റെ കാര്യത്തിൽ സമ്പന്നമാണ് ഈ വാഹനം.

14 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പിൻ സീറ്റ് യാത്രക്കാർക്കായി 14 ഇഞ്ച് സ്ക്രീൻ, 15 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, സ്ലൈഡിങ് പിൻ ഡോർ, രണ്ടാം നിര സീറ്റുകൾക്കുള്ള മസാജ് ഫങ്ഷൻ, വാനിറ്റി മിററോടുകൂടിയ മൾട്ടി-ഫങ്ഷൻ ഫോൾഡബിൾ റൊട്ടറി ട്രേ, മെമ്മറി ക്രമീകരണങ്ങളുള്ള 8-വേ പവർ-അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഇരട്ട സൺറൂഫ്, 14 കളർ ഓപ്ഷനുകളുള്ള ആംബിയൻ്റ് ലൈറ്റിങ്, പ്രീമിയം ലെതർ സീറ്റുകൾ, 360 ക്യാമറ, അഡാസ് സുരക്ഷ എന്നിങ്ങനെ നീളുന്നു ഫീച്ചറുകൾ.

ശക്തമായ ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എൻജിൻ ഏകദേശം 193 എച്ച്പി കരുത്തും 240 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇ-സിവിടി ട്രാൻസ്മിഷനുമായാണ് ഇത് സംയോജിപ്പിച്ചിരിക്കുന്നത്.