
ഒരു കാരവാന്റെ ഉപയോഗം സാധ്യമാക്കുന്ന വാഹനമാണ് ടൊയോട്ടയുടെ വെല്‍ഫയര്‍ എന്ന ആഡംബര എം.പി.വി. അതുകൊണ്ടുതന്നെ സിനിമാ താരങ്ങളുടെയും വ്യവസായികളുടെയുമെല്ലാം ഇഷ്ടവാഹനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് വെല്‍ഫയര്‍. മലയാള സിനിമയിലെ വെല്‍ഫയര്‍ ഉടമകളുടെ പട്ടികയിലേക്ക് ഏറ്റവുമൊടുവില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് മലയാളികളുടെ ഇഷ്ടതാരമായ ബിജു മേനോന്‍. പുതിയ സിനിമയുടെ പൂജയ്ക്ക് തന്റെ പുതിയ വെല്‍ഫയറിലാണ് ബിജു മേനോന്‍ എത്തിയത്.
കറുപ്പ് നിറത്തിലുള്ള വെല്‍ഫയറാണ് അദ്ദേഹത്തിന്റെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. തൃശ്ശൂര്‍ ആര്‍.ടി.ഓഫീസില്‍ ഏപ്രില്‍ മാസം ആദ്യ വാഹനമാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ രജിസ്‌ട്രേഷനിലെ സി.എ. നമ്പര്‍ സീരീസില്‍ ഫാന്‍സി നമ്പറും അദ്ദേഹത്തിന്റെ വാഹനത്തിന് നല്‍കിയിട്ടുണ്ട്.എക്‌സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടുള്ളത്. നിരത്തുകളില്‍ എത്തുമ്പോള്‍ 1.15 കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ വില.
ബോക്‌സി ഡിസൈനിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. സ്പ്ലിറ്റ് ഓള്‍ എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ത്രികോണാകൃതിയിലുളള ഫോഗ് ലാമ്പ്, ഡേ ടൈം റണ്ണിങ് ലൈറ്റ്, ക്രോമിയം ആവരണങ്ങള്‍ നല്‍കി അലങ്കരിച്ചിട്ടുള്ള റേഡിയേറ്റര്‍ ഗ്രില്ല്, പുതുമയാര്‍ന്ന ബംമ്പര്‍, 17 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് വെല്‍ഫെയറിന്റെ എക്സ്റ്റീരിയറിനെ മോടിപിടിപ്പിക്കുന്നത്. 4935 എം.എം. നീളവും 1850 എം.എം. വീതിയും 1895 എം.എം. ഉയരവുമുള്ള ഈ വാഹനത്തിന് 3000 എം.എം. വീല്‍ബേസുണ്ട്.
പിന്‍നിര സീറ്റ് യാത്രക്കാരുടെ വാഹനം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മോഡലാണ് ടൊയോട്ട വെല്‍ഫയര്‍. ബ്ലാക്ക്-വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ അകത്തളം അലങ്കരിച്ചിട്ടുള്ളത്. ആഡംബര സംവിധാനങ്ങള്‍ക്ക് പുറമെ, അടിസ്ഥാന സൗകര്യങ്ങളായ 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ഓട്ടോമാന്‍ സംവിധാനമുള്ള സീറ്റുകള്‍ എന്നിവയാണ് ഇന്റീരിയറിനെ റിച്ചാക്കുന്നത്.
ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലാണ് വെല്‍ഫയര്‍ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. 2494 സി.സിയുള്ള എന്‍ജിന്‍ 115.32 ബി.എച്ച്.പി. പവറും 198 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതോടെ കരുത്ത് വീണ്ടും ഉയരുമെന്നാണ് സൂചന. സി.വി.ടി. ട്രാന്‍സ്മിഷന്‍ വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും. കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങളും വെല്‍ഫയറില്‍ ഒരുക്കിയിട്ടുണ്ട്.
നിരവധി മലയാളി താരങ്ങളാണ് അടുത്ത കാലത്ത് ടൊയോട്ട വെല്‍ഫയര്‍ സ്വന്തമാക്കിയിരിക്കുന്നത്. മലയാളി സിനിമ താരങ്ങളില്‍ മോഹന്‍ ലാലാണ് ആദ്യം വെല്‍ഫയര്‍ സ്വന്തമാക്കിയത്. ഇതിനുപിന്നാലെ സുരേഷ് ഗോപി, വിജയ് ബാബു, ഫഹദ് ഫാസില്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ ജോഷി തുടങ്ങിയവരുടെയെല്ലാം ഗ്യാരേജില്‍ ടൊയോട്ടയുടെ ഈ സഞ്ചരിക്കുന്ന ആഡംബരം എത്തിയിട്ടുണ്ട്.
Content Highlights: Actor Biju Menon buys Toyota Vellfire MPV, Biju Menon, Toyota Vellfire MPV
Published: 19 Apr 2023, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented