ഇന്ത്യയിലെ ഡ്യുവൽ-സ്പോർട് മോട്ടോർസൈക്കിൾ വിഭാഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഓൺ-റോഡിലും ഓഫ്-റോഡിലും ഒരുപോലെ വൈദഗ്ദ്ധ്യം ആഗ്രഹിക്കുന്ന റൈഡർമാർക്കായി രണ്ട് മോഡലുകളാണ് 2026 കവാസാക്കി KLX230-ഉം ഹീറോ എക്സ്പൾസ് 210-ഉം. രണ്ടിന്റെയും ലക്ഷ്യം ഒന്നുതന്നെയാണെങ്കിലും, അവയുടെ സവിശേഷതകൾ പ്രകടനം, ഡിസൈൻ, മറ്റ് ഘടകങ്ങൾ എന്നിവ വ്യത്യസ്തമാണ്. KLX230-ന്റെ വില ജാപ്പനീസ് വാഹനനിർമാതാക്കളായ കവാസാക്കി കുറച്ചതോടെ ഹീറോ എക്സ്പൾസ് 210-ന് ശക്തനായ എതിരാളിയായി KLX230 മാറി. ഈ രണ്ടു മോഡലുകളും തമ്മിലുള്ള വിശദമായ ഒരു താരതമ്യം താഴെ നൽകുന്നു.

To advertise here,

എൻജിൻ

233 സിസി എയർ-കൂൾഡ് സിംഗിൾ-സിലിണ്ടർ എൻജിനാണ് കവാസാക്കി KLX230-ന് കരുത്തേകുന്നത്. 18.7 ബിഎച്ച്പി കരുത്തും 19 എൻഎം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് ട്രാൻസ്മിഷനാണുള്ളത്. മറുവശത്ത്, ഹീറോ എക്സ്പൾസ് 210-ന് 210 സിസി എന്ന ചെറിയ എഞ്ചിൻ ആണെങ്കിലും, ലിക്വിഡ്-കൂൾഡ്, 4-വാൽവ്, DOHC എഞ്ചിൻ 24.2 ബിഎച്ച്പി കരുത്തും 20.7 എൻഎം ടോർക്കും നൽകുന്നു. 6-സ്പീഡ് ഗിയർബോക്സുള്ള ഇതിന് 12:1 എന്ന ഉയർന്ന കംപ്രഷൻ അനുപാതവും അസിസ്റ്റ്-ആൻഡ്-സ്ലിപ്പർ ക്ലച്ചുമുണ്ട്.

ഫ്രെയിമും സസ്പെൻഷനും

ഓഫ്-റോഡ് സാഹചര്യങ്ങളിൽ സ്ഥിരതയ്ക്കായി രൂപകൽപ്പന ചെയ്ത ഹൈ-ടെൻസൈൽ സ്റ്റീൽ പെരിമീറ്റർ ഫ്രെയിമാണ് കവാസാക്കി KLX230-ൽ ഉപയോഗിക്കുന്നത്. മുൻവശത്തെ സസ്പെൻഷനായി 220 എംഎം ട്രാവലുള്ള 37 എംഎം ടെലിസ്കോപിക് ഫോർക്കും പിന്നിൽ 223 എംഎം ട്രാവൽ നൽകുന്ന അഡ്ജസ്റ്റ് ചെയ്യാവുന്ന നൈട്രജൻ-ഗ്യാസ് ഷോക്കോടുകൂടിയ യൂണി-ട്രാക്ക് സിസ്റ്റവുമാണുള്ളത്. 

ഹീറോ എക്സ്പൾസ് 210-ൽ ഹൈ-ടെൻസൈൽ സ്റ്റീൽ കൊണ്ട് നിർമിച്ച സെമി-ഡബിൾ ക്രാഡിൽ ഫ്രെയിമാണുള്ളത്. മുൻവശത്ത് 210 എംഎം ട്രാവൽ നൽകുന്ന ആന്റി-ഫ്രിക്ഷൻ ബുഷോടുകൂടിയ 41 എംഎം ടെലിസ്കോപിക് ഫോർക്ക് ഇതിലുണ്ട്. പിന്നിൽ, ലിങ്കേജ് റോഡുള്ള റെക്ടാംഗുലർ സ്വിങ്ആമും 10-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഗ്യാസ്-ചാർജ്ഡ് മോണോ-ഷോക്കും 205 എംഎം ട്രാവൽ നൽകുന്നു.

ബ്രേക്കുകളും വീലുകളും

KLX230-ൽ 290 എംഎം ഫ്രണ്ട് പെറ്റൽ ഡിസ്കും 230 എംഎം റിയർ പെറ്റൽ ഡിസ്കുമാണുള്ളത്. ഇവയ്ക്ക് യഥാക്രമം ഡ്യുവൽ-പിസ്റ്റൺ, സിംഗിൾ-പിസ്റ്റൺ കാലിപ്പറുകളുണ്ട്. എക്സ്പൾസ് 210-ൽ അല്പം ചെറിയ ഡിസ്കുകളാണ് ഉപയോഗിക്കുന്നത്. മുൻവശത്ത് 276 എംഎം, പിന്നിൽ 220 എംഎം. രണ്ട് ബൈക്കുകളിലും 21 ഇഞ്ച് മുൻ വീലും 18 ഇഞ്ച് പിൻ വീലുമുള്ള സ്പോക്ക് വീലുകളാണുള്ളത്. എന്നാൽ ടയറിന്റെ വലിപ്പത്തിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. KLX230-ൽ  21 ഇഞ്ച് മുൻ ടയറും 18 ഇഞ്ച് പിൻ ടയറുമാണുള്ളത്. എക്സ്പൾസ് 210-ൽ മുന്നിൽ 21ഉം പിന്നിൽ 18 ഇഞ്ചാണാണ്.  

അളവുകളും ഭാരവും

കവാസാക്കി KLX230-ന് 2,110 എംഎം നീളവും 830 എംഎം വീതിയും 1,160 എംഎം ഉയരവുമുണ്ട്. വീൽബേസ് 1,370 എംഎം ആണ്. 255 എംഎം ഗ്രൗണ്ട് ക്ലിയറൻസും 880 എംഎം സീറ്റ് ഹൈറ്റും ഇത് നൽകുന്നു. വാഹനത്തിന്റെ ഭാരം 139 കിലോഗ്രാമും, ഫ്യുവൽ കപ്പാസിറ്റി 7.5 ലിറ്ററുമാണ്. ഹീറോ എക്സ്പൾസ് കൂടുതൽ നീളവും ഭാരവുമുള്ളതാണ്. ഇതിന് 2,254 എംഎം നീളവും, അടിസ്ഥാന വേരിയന്റിന് 872 എംഎം വീതിയും (പ്രോ വേരിയന്റിന് 884 എംഎം), അടിസ്ഥാന വേരിയന്റിന് 1,230 എംഎം ഉയരവും (പ്രോ വേരിയന്റിന് 1,348 എംഎം) ഉണ്ട്. 1,446 എംഎം വീൽബേസും 220 എംഎം ഗ്രൗണ്ട് ക്ലിയറൻസും 830 എംഎം എന്ന കുറഞ്ഞ സീറ്റ് ഹൈറ്റുമാണുള്ളത്. 13 ലിറ്ററിന്റെ വലിയ ഫ്യുവൽ ടാങ്കും ഉണ്ട്. അടിസ്ഥാന വേരിയന്റിന് 168 കിലോഗ്രാമും പ്രോ വേരിയന്റിന് 170 കിലോഗ്രാമുമാണ് ഭാരം.   

വിലയും വേരിയന്റുകളും

KLX230-ന്റെ വില 1.99 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം). ലൈം ഗ്രീൻ അല്ലെങ്കിൽ ബാറ്റിൽ ഗ്രേ/ബ്രൈറ്റ് വൈറ്റ്/ഇബോണി എന്ന ത്രീ-ടോൺ നിറങ്ങളിൽ ഇത് ലഭ്യമാണ്. എക്സ്പൾസ് 210 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്: അടിസ്ഥാന വേരിയന്റിന് 1.75 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് 1.85 ലക്ഷം രൂപയുമാണ് (എക്സ്-ഷോറൂം) വില. അസൂർ ബ്ലൂ, ആൽപൈൻ സിൽവർ എന്നീ നിറങ്ങളിലാണ് ഇത് വരുന്നത്.