റൈഡര്‍മാര്‍, റേസര്‍മാര്‍, സൃഷ്ടിപരമായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സംഗീതജ്ഞര്‍, മോട്ടോര്‍സൈക്കിള്‍ പ്രേമികള്‍ തുടങ്ങിയവര്‍ ഇത്തവണയും മോട്ടോസോളില്‍ ഒത്തുചേരും.

കൊച്ചി: ടിവിഎസ് മോട്ടോർ കമ്പനിയുടെ മോട്ടോർസൈക്കിൾ ആഘോഷമായ ടിവിഎസ് മോട്ടോസോളിന്റെ ആറാമത് പതിപ്പ് ഡിസംബർ 11, 12 തീയതികളിൽ ഗോവയിൽ നടക്കും. പുതിയ വാഹനങ്ങളുടെ അവതരണം, കസ്റ്റം മോട്ടോർസൈക്കിളുകളുടെ പ്രദർശനം, വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും, ഉപഭോക്താക്കൾക്കായുള്ള പരിപാടികൾ, അന്താരാഷ്ട്ര ബ്രാൻഡുകളുമായുള്ള സഹകരണം എന്നിവയ്ക്കുള്ള വേദിയായി ടിവിഎസ് മോട്ടോസോൾ ഇതിനകം മാറിയിട്ടുണ്ട്. കസ്റ്റം മോട്ടോർ സൈക്കിളുകളുടെ രൂപകൽപ്പനയ്ക്കും അവതരണത്തിനും മോട്ടോസോൾ പ്രധാന വേദിയായിട്ടുണ്ട്.
മുൻ പതിപ്പുകളുടെ വിജയത്തിന്റെ തുടർച്ചയായി റൈഡർമാർ, റേസർമാർ, സൃഷ്ടിപരമായ മേഖലയിൽ പ്രവർത്തിക്കുന്നവർ, സംഗീതജ്ഞർ, മോട്ടോർസൈക്കിൾ പ്രേമികൾ തുടങ്ങിയവർ ഇത്തവണയും മോട്ടോസോളിൽ ഒത്തുചേരും. റേസിങ്, സാങ്കേതികവിദ്യ, സാഹസികത, രൂപകൽപ്പന, കസ്റ്റമൈസേഷൻ, സംഗീതം, യുവത്വം എന്നിവയെ ഒരേ വേദിയിൽ എത്തിക്കുന്നതായിരിക്കും പരിപാടി.
മോട്ടോർസൈക്ലിങ്ങിന്റെ വിവിധ അനുഭവങ്ങൾ അവതരിപ്പിക്കുന്ന മൂന്ന് പ്രധാന വിഭാഗങ്ങളാണ് ഇത്തവണ ഒരുക്കുന്നത്. റേസിങ്, റൈഡിങ്, മോട്ടോർസ്‌പോർട്‌സ്, സാഹസിക യാത്രകൾ എന്നിവ ഉൾപ്പെടുന്ന 'എക്‌സ്‌പ്ലോർ' വിഭാഗം, അപ്പാച്ചെ ഓണേഴ്‌സ് ഗ്രൂപ്പ്, ടിവിഎസ് റോണിൻ കൾട്ട് റൈഡർമാർ, ക്രിയേറ്റർമാർ, മോട്ടോർസൈക്കിൾ പ്രേമികൾ എന്നിവരെ ഒരുമിപ്പിക്കുന്ന 'എൻഗേജ്' വിഭാഗം, സംഗീതം, വിനോദം, ഭക്ഷണം, ജീവിതശൈലി എന്നിവ ഉൾപ്പെടുന്ന 'സെലിബ്രേറ്റ്' വിഭാഗം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
മോട്ടോസോൾ 6.0-ൽ വിവിധ റേസിങ്, റൈഡിങ് മത്സരങ്ങളും അനുഭവങ്ങളും സംഘടിപ്പിക്കും. ജിംഖാന, ഡേർട്ട് ട്രാക്ക്, മോട്ടോക്രോസ്, സ്ലോ റേസ്, സ്റ്റണ്ട് റേസ്, എഫ്എംഎക്‌സ് പ്രകടനങ്ങൾ, റൈഡേഴ്‌സ് സ്ഫിയർ, ഡ്രിഫ്റ്റ്-ആർ ചാമ്പ്യൻഷിപ്പ്, സാൻഡ് റഷ് ചലഞ്ച്, ഹിൽ ക്ലൈംബ് ചലഞ്ച് എന്നിവയ്‌ക്കൊപ്പം പുതിയ വാഹനങ്ങളുടെ പരീക്ഷണ റൈഡുകളും ഉണ്ടാകും.
റേസിങ്, മോട്ടോർസൈക്ലിങ് ശിൽപ്പശാലകൾ, സാങ്കേതിക ചർച്ചകൾ, സംവാദങ്ങൾ, റൈഡർ പരിശീലന ക്ലാസുകൾ, റേസിങ്ങിനായി നിർമിച്ച മോട്ടോർസൈക്കിളുകളുടെ പ്രദർശനവും അനുഭവങ്ങളും, ടിവിഎസ് റേസിങ് താരങ്ങളുമായുള്ള സംവാദങ്ങളും പരിപാടിയുടെ ഭാഗമാകും. കസ്റ്റം മോട്ടോർസൈക്കിൾ പ്രദർശനം, ടിവിഎസ് റോണിൻ, അപ്പാച്ചെ എന്നിവയുടെ പ്രത്യേക രൂപകൽപ്പനകൾ, പുതിയ കസ്റ്റമൈസേഷൻ അവതരണങ്ങൾ, ഹെൽമെറ്റ് പെയിന്റിങ് ശിൽപ്പശാല, ഗാരേജ് അനുഭവങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
റൈഡർമാരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന പരിപാടികൾ, സൃഷ്ടിപരമായ മേഖലകളിലുള്ളവരുമായുള്ള സംവാദങ്ങൾ, പോഡ്കാസ്റ്റുകൾ, പാനൽ ചർച്ചകൾ, നേട്ടം കൈവരിച്ചവരെ ആദരിക്കൽ, അപ്പാച്ചെ ഓണേഴ്‌സ് ഗ്രൂപ്പ്, കൾട്ട് സമൂഹം എന്നിവയുമായുള്ള വിവിധ പരിപാടികൾ, കൂട്ടായ റൈഡുകൾ എന്നിവയും നടക്കും. ഉത്തരവാദിത്തമുള്ള റൈഡിങ്ങിനെക്കുറിച്ചുള്ള ബോധവത്കരണം, പരിസ്ഥിതി സൗഹൃദമായ മേളയുടെ രൂപകൽപ്പന, സുസ്ഥിരതാ പ്രവർത്തനങ്ങൾ, റോഡ് സുരക്ഷാ ബോധവത്കരണം എന്നിവയും ഇതിന്റെ ഭാഗമാകും.
Content Highlights: 6th edition of TVS MotoSoul scheduled for December 11-12 in Goa., Features three main zones: Explore, Engage, and Celebrate., Exciting events include dirt track racing, stunt shows, and custom bike displays., Includes workshops, tech talks, live music, and rider community meetups.
Published: 05 Oct 2026, 01:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented