കര്‍ണാടകയിലെ നര്സാപുരയില് 'ഫാക്ടറി ഇ' എന്ന പേരില്‍ പ്രത്യേക ഇ.വി നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാനായിരുന്നു ഹോണ്ട പദ്ധതിയിട്ടിരുന്നത്.

കർണാടകയിൽ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാണ ശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട 600 കോടി രൂപയുടെ പദ്ധതി ഉപേക്ഷിച്ച് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (HMSI). 2030-ഓടെ പ്രതിവർഷം 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ (EV) രാജ്യത്ത് നിർമ്മിക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള നീക്കങ്ങളിൽനിന്നാണ് ഹോണ്ട ഇതോടെ പിന്മാറുന്നത്. ഹോണ്ട മോട്ടോറിന്റെ ആഗോള ഇ.വി ലക്ഷ്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതാണ് നീക്കമെന്ന് വിദഗ്ധർ പറയുന്നു.
വിപണിയിലെ കടുത്ത മത്സരം
രാജ്യത്തെ ഇ.വി നിർമാതാക്കളിൽനിന്ന് നേരിടേണ്ടിവരുന്ന കടുത്ത മത്സരം അടക്കമുള്ളവ കാരണം കമ്പനി തങ്ങളുടെ ഇവി തന്ത്രം പുനഃപരിശോധിക്കുകയും നിക്ഷേപ പദ്ധതികൾ വെട്ടിച്ചുരുക്കുകയും ചെയ്യുകയാണെന്ന് ഫിനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളാണ് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ.
നിലവിലുള്ള നിർമ്മാണ യൂണിറ്റുകൾ ഉപയോഗിച്ചുതന്നെ ഇവി നിർമാണം മുന്നോട്ടു കൊണ്ടുപോകാനാണ് ഹോണ്ട പദ്ധതിയിടുന്നത്. എന്നാൽ ഇ.വികളുടെ ഡിമാൻഡ് ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള പ്ലാന്റുകൾക്ക് ആ സാഹചര്യം നേരിടാനുള്ള ശേഷി ഉണ്ടാകില്ലെന്ന് കരുതപ്പെടുന്നു.
ലക്ഷ്യമിട്ടിരുന്നത് പ്രതിവർഷം 10 ലക്ഷം ഇ.വികൾ
കർണാടകയിലെ നർസാപുരയിൽ 'ഫാക്ടറി ഇ' എന്ന പേരിൽ പ്രത്യേക ഇ.വി നിർമ്മാണ കേന്ദ്രം സ്ഥാപിക്കാനായിരുന്നു ഹോണ്ട പദ്ധതിയിട്ടിരുന്നത്. 2028-ൽ പ്രവർത്തനം ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ഈ ഫാക്ടറിക്ക് തുടക്കത്തിൽ പ്രതിവർഷം 600,000 യൂണിറ്റുകളുടെ ഉൽപ്പാദന ശേഷിയാണ് പ്രതീക്ഷിച്ചിരുന്നത്. വിപണിയുടെ വളർച്ചയ്ക്ക് അനുസൃതമായി 2030-ഓടെ ഉത്പാദനശേഷി പ്രതിവർഷം 10 ലക്ഷം യൂണിറ്റുകളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം.
ഇ.വി തന്ത്രം മാറ്റുന്നതിന് പിന്നിലെന്ത്?
ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഹോണ്ടയുടെ പിന്മാറ്റം എന്നത് ശ്രദ്ധേയമാണ്. 2026 സാമ്പത്തിക വർഷത്തിൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിപണി വിഹിതം 6.5 ശതമാനമായി ഉയരുകയും വിൽപ്പന 14 ലക്ഷം യൂണിറ്റ് കവിയുകയും ചെയ്തിരുന്നു.
പരമ്പരാഗത സ്‌കൂട്ടർ - മോട്ടോർസൈക്കിൾ വിപണിയിലുള്ള ശക്തമായ സ്വാധീനം ഇവി വിഭാഗത്തിൽ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യയ്ക്കില്ല. 2025 ഫെബ്രുവരിയിലാണ് കമ്പനി ആക്ടിവ ഇ: (Activa e:), ക്യുസി1 (QC1) എന്നിവ പുറത്തിറക്കിയത്. 2026 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് വിൽക്കാൻ കഴിഞ്ഞത് 4,312 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ്.
ഉപഭോക്താക്കളുടെ മാറിവരുന്ന ചിന്താഗതിക്കുംക്കും ബാറ്ററി ആയുസ്സ്, റീസെയിൽ വാല്യൂ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾക്കുമിടയിൽ തങ്ങൾ ഇവവി തന്ത്രം പുനഃക്രമീകരിക്കുകയാണെന്ന് കഴിഞ്ഞ ജൂലായിൽ HMSI പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ സുത്സുമു ഒട്ടാനി പറഞ്ഞിരുന്നു.
Content Highlights: HMSI scraps ₹600 crore dedicated electric two-wheeler factory in Karnataka., Company plans to use existing manufacturing facilities instead of a new plant., Decision puts Honda's target of 1 million EVs annually by 2030 at risk., Struggling EV sales in FY26 and tough competition prompted the strategic retreat.
Published: 27 Oct 2026, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented