അമേരിക്കന്‍ ആഡംബര ഇരുചക്രവാഹന കമ്പനിയായ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഹരിയാണയിലെ ബാവലിലുള്ള വാഹന നിര്‍മാണ കേന്ദ്രം അടച്ചുപൂട്ടാന്‍ കമ്പനി തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കുമെന്നും ഭാവി പദ്ധതികള്‍ അറിയിക്കുമെന്നും ഹാര്‍ളി ഡേവിഡ്‌സണ്‍ അറിയിച്ചു.

To advertise here,

ബാവലിയെ പ്ലാന്റ് അടയ്ക്കുന്നതിനൊപ്പം ഗുരുഗ്രാമിലെ സെയില്‍സ് ആസ്ഥാനത്തിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ പരിമിതപെടുത്താനും ആലോചിക്കുന്നുണ്ടെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 

അതേസമയം, ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനം കരാര്‍ തീരുന്നതുവരെ തുടരുമെന്നും കമ്പനി വ്യക്തമാക്കി. ഹാര്‍ളി ഡേവിഡ്‌സണ്‍ കമ്പനിയുടെ പ്രവര്‍ത്തന ശൈലിയും മാര്‍ക്കറ്റ് ഘടനയും മറുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍. 

ഇന്ത്യയിലെ ബിസിനസ് മോഡല്‍ മാറുകയാണെങ്കിലും നിലവിലെ ഉപയോക്താക്കള്‍ക്കുള്ള സേവനം ഉറപ്പാക്കുന്നതിനായി സ്വീകരിക്കാന്‍ കഴിയുന്ന നടപടികളെ കുറിച്ച് കമ്പനി പരിശോധിച്ച് വരികയാണെന്നാണ് അറിയിച്ചിരിക്കുന്നത്.

Content Highlights; Harley Davidson Exit From India, Shout Down Haryana Plant