മുംബൈ: ചരക്ക്-സേവന നികുതി (ജിഎസ്ടി) പരിഷ്‌കരണം ഇരുചക്രവാഹനവിപണിക്ക് കരുത്താകുമെന്ന് ടിവിഎസ് മോട്ടോര്‍. ജിഎസ്ടി നിരക്ക് കുറയുന്നതോടെ വാഹനവിലയും കുറയും. ആറുവര്‍ഷത്തിനിടെ വിവിധ നിയന്ത്രണങ്ങളുടെയും മറ്റും കാരണത്താല്‍ ഇരുചക്രവാഹനവിലയില്‍ 40 മുതല്‍ 50 ശതമാനം വരെ വര്‍ധനയുണ്ടായിരുന്നു. ഇതില്‍നിന്ന് എട്ടുമുതല്‍ പത്തുശതമാനം വരെ കുറയുന്നത് വിപണിയെ സംബന്ധിച്ച് ഏറെ ആശ്വാസംപകരുന്നതാണെന്നും കമ്പനി മാര്‍ക്കറ്റിങ് വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് അനിരുദ്ധ ഹാല്‍ദര്‍ പറഞ്ഞു.
കമ്പനിയുടെ 150 സിസി ഹൈപര്‍ സ്‌പോര്‍ട്ട് സ്‌കൂട്ടര്‍ എന്‍-ടോര്‍ഖ് മുംബൈയില്‍ പുറത്തിറക്കി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിഎസ്ടി പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഉത്സവകാല വിപണി ശക്തമാകുമെന്നാണ് പ്രതീക്ഷ. ജിഎസ്ടി ഇളവ് സാധാരണക്കാരുടെ വാഹനമെന്നനിലയില്‍ ഇരുചക്രവാഹനവിപണിയില്‍ മത്സരക്ഷമത ഉയര്‍ത്തും.
പശ്ചാത്തലസൗകര്യവികസനം, നഗരവത്കരണം, തൊഴില്‍രംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നുവരുന്നത് തുടങ്ങിയ ഘടകങ്ങളെല്ലാം രാജ്യത്ത് സ്‌കൂട്ടര്‍വിപണിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ജിഎസ്ടിയുടെ നേട്ടം പൂര്‍ണമായി ഉപഭോക്താക്കള്‍ക്കു കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
കൂടുതല്‍ സ്‌പോര്‍ട്ടിയായെത്തുന്ന 150 സിസി എന്‍ടോര്‍ഖിന് 1,19,000 രൂപയാണ് വില. ഏകദേശം 100 കോടി രൂപയാണ് ഇതിന്റെ രൂപകല്പനയ്ക്കായി കമ്പനി ചെലവിട്ടതെന്നും അദ്ദേഹം അറിയിച്ചു.
എയ്റോ ഡൈനാമിക് ഡിസൈനിലുള്ള വാഹനം 6.3 സെക്കന്‍ഡില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കും. പ്രൊജക്ടര്‍ ഹെഡ് ലാമ്പുകള്‍, ഉയര്‍ന്ന റെസലൂഷനിലുള്ള ടിഎഫ് ടി ക്ലസ്റ്റര്‍-അലക്‌സ-സ്മാര്‍ട്ട് വാച്ച് കണക്ടിവിറ്റി, ലൈവ് ട്രാക്കിങ് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: TVS expects GST rate cuts to lower two-wheeler prices by 8-10 Percent boosting the market
Published: 15 Sept 2025, 04:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented