ജിഎസ്ടി ഇളവ് വഴി ലാഭിച്ച പണമുപയോഗിച്ച് 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള 12 ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ (എല്‍എംവി) വാങ്ങാന്‍ സര്‍ക്കാര്‍ ആഭ്യന്തരവകുപ്പിന് അനുമതി നല്കി.

കാസർകോട്: കേന്ദ്രസർക്കാർ സെപ്റ്റംബറിൽ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചത് പോലീസിന് കോളടിച്ചു. 9.6 കോടി രൂപ ചെലവഴിച്ച് വിവിധ വിഭാഗങ്ങളിലുള്ള 55 വാഹനങ്ങൾ വാങ്ങാൻ മേയ് അവസാനമാണ് സർക്കാർ പോലീസിന് അനുമതി നൽകിയത്. നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കി ഇത്രയും വാഹനങ്ങൾക്ക് സപ്ലൈ ഓർഡറും നൽകി. അപ്പോഴേക്ക് വാഹനങ്ങൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ജിഎസ്ടി ഇളവ് നിലവിൽ വന്നു. ഇതോടെ 1.26 കോടി രൂപയാണ് പോലീസിന് ലാഭമായത്.
പോലീസ് സേനയെ ആധുനികീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സഹായധനം (എഎസ്യുഎംപി) നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയിൽനിന്നുള്ള ഫണ്ടുപയോഗിച്ച് മൊബിലിറ്റി സ്‌കീമിലുൾപ്പെുടുത്തിയാണീ വാഹനങ്ങൾ വാങ്ങുന്നത്. മാവോവാദിസാന്നിധ്യമുള്ള ജില്ലകളിൽ പോലീസ് സേനയുടെ പ്രവർത്തനം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. പോലീസിന്റെ കൈവശമുള്ള വാഹനങ്ങളിൽ 1182 എണ്ണം 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ്. ഇതിൽ 737 എണ്ണം ഇതിനകം പൊളിച്ചു. 445 എണ്ണം ഉടൻ പൊളിക്കേണ്ടവയാണ്. നിലവിൽ പോലീസ് സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന 282 വാഹനങ്ങൾ മൂന്നുലക്ഷം കിലോമീറ്റർ ഓടിയതും 10 വർഷം കഴിഞ്ഞതും കണ്ടംചെയ്യാനുള്ള മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നതുമാണ്. വിവിധ പദ്ധതികൾപ്രകാരം വാങ്ങുന്ന വാഹനങ്ങളുപയോഗിച്ചാണ് ഈ കുറവ് നികത്തുന്നത്.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകൾ നിലവിൽ വന്നത് സെപ്റ്റംബർ 22-നാണ്. 1200 സിസി വരെയുള്ള പെട്രോൾ, 1500 സിസി വരെയുള്ള ഡീസൽ യാത്രാവാഹനങ്ങൾക്ക് 28 ശതമാനമായിരുന്ന നികുതി 18 ശതമാനമായാണ് കുറച്ചത്. ബസ്, ട്രക്ക് എന്നിവയ്ക്കും വാഹന ഘടകങ്ങൾക്കും നികുതി 18 ശതമാനമാണ്. 350 സിസിക്ക് താഴെയുള്ള ടൂവീലറുകളുടെ നികുതിയും 28-ൽനിന്ന് 18 ശതമാനമാക്കി കുറച്ചിരുന്നു. പോലീസ് ഉപയോഗിക്കുന്നതിലേറെയും 1500 സിസി വരെയുള്ള ഡീസൽ വാഹനങ്ങളാണ്.
ലാഭം ഉപയോഗിച്ച് 12 വാഹനങ്ങൾ വാങ്ങാൻ അനുമതി
ജിഎസ്ടി ഇളവ് വഴി ലാഭിച്ച പണമുപയോഗിച്ച് 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള 12 ലൈറ്റ് മോട്ടോർ വാഹനങ്ങൾ (എൽഎംവി) വാങ്ങാൻ സർക്കാർ ആഭ്യന്തരവകുപ്പിന് അനുമതി നൽകി. മുമ്പ് മാവോവാദിസാന്നിധ്യമുണ്ടായിരുന്ന ജില്ലകളിലെ പോലീസ് സ്റ്റേഷനുകൾക്കും സ്‌പെഷ്യൽ യൂണിറ്റുകൾക്കും സായുധസേനാ ബറ്റാലിയനുകൾക്കും നൽകാനാണിത്.
Content Highlights: Kerala Police saves Rs 1.26 crore on 55 new vehicles due to central government`s GST reduction on automobiles. Funds used for modernization and Naxal-affected areas.
Published: 05 Jan 2026, 07:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented