
കുളനട: പണി പൂർത്തിയായി ഒന്നര വർഷത്തിനുശേഷം കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ശൗചാലയ ബ്ലോക്ക് തുറന്നു. ജീവനക്കാരുടേയും ക്ഷേത്ര ഉപദേശകസമിതിയുടേയും നിരന്തരമായ ആവശ്യപ്രകാരമാണ് ദേവസ്വം ബോർഡ് ഉപദേശക സമിതിയുടെ സഹകരണത്തോടെ അഞ്ചുലക്ഷം രൂപ മുടക്കി മൂന്ന് ശൗചാലയം പണിതത്. കരാറുകാരൻ സമയബന്ധിതമായി പണി പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് മുമ്പിലായി ആൾമറ കെട്ടുന്നതിനായി വേറെ ടെണ്ടർ നൽകി പൂർത്തിയാക്കുന്നതിനുള്ള കാലതാമസമാണ് തുറക്കുന്നതിന് താമസമുണ്ടാക്കിയത്.
ശബരിമല തീർഥാടന കാലത്ത് ധാരാളം തീർഥാടകരെത്തുന്ന ക്ഷേത്രമാണ് ഇത്. ശൗചാലയ ബ്ലോക്കിന്റെ ഉത്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആറന്മുള അസിസ്റ്റന്റ്കമ്മീഷണർ സൈനുരാജ് നിർവ്വഹിച്ചു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പ്രതീപ് കരിങ്ങാലേത്ത് അധ്യക്ഷത വഹിച്ചു.
ഉപദേശ കസമിതി സെക്രട്ടറി ഗോപിനാഥൻ നായർ, വലിയ കോയിക്കൽ ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ്ഓഫീസർ ശ്രീക്കുട്ടൻ നമ്പൂതിരി, ഉപദേശകസമിതി മുൻ പ്രസിഡന്റുമാരായ മനോജ് നന്ദാവനം, ശങ്കര നാരായണ അയ്യർ, ബോബി കരിയറ, വിജയചന്ദ്രൻ നായർ, കമലാക്ഷിയമ്മ, നരസിംഹൻ പോറ്റി എന്നിവർ പങ്കെടുത്തു.
Content Highlights: The newly built toilet complex at Kaipuzha Sreekrishna Swami Temple was officially inaugurated after a delay of one and a half years.
Published: 29 Nov 2026, 09:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented