ചാലോട്: കൊളോളം കടുക്കാപ്പാടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 10.8 കിലോ കഞ്ചാവുമായി മൂന്ന് അസം സ്വദേശികളെ അറസ്റ്റ് ചെയ്തു. സോഫീക്കുൽ ഇസ്ലാം (25), നൂർ ആലം ബേഗ് (28), അമിനുൽ ഹഖ് (20) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്മെൻറ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഷാജിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം പി.വി. ഗണേഷ് ബാബു, പി.പി. സുഹൈൽ എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ പരിശോധന നടത്തിയത്.
അസി. ഇസ്പെക്ടർ(ഗ്രേഡ്)മാരായ ആർ.പി. അബ്ദുൾ നാസർ, സി. പുരുഷോത്തമൻ, സി. അജിത്ത്, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് പി.പി. സുഹൈൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. ഗണേഷ് ബാബു, എം.വി. സുജേഷ്, എം. സുബിൻ, സി. ജിജീഷ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Content Highlights: Three Assam natives were arrested with 10.8 kg of cannabis during an Excise raid at Kadukkapadi near Chalode in Kannur.
Published: 28 Nov 2026, 10:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented