
മാന്നാർ: വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും സ്നേഹവും കരുതലും പകരുക എന്ന ലക്ഷ്യത്തോടെ സേവാഭാരതി മാന്നാർ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘സുകൃതം’ സാന്ത്വന പരിചരണ പദ്ധതിക്ക് തുടക്കമായി. രാഷ്ട്രപതിയുടെ അതിവശിഷ്ട സേവാ മെഡൽ നേടിയ എയർ വൈസ് മാർഷൽ പി.കെ. ശ്രീകുമാർ (റിട്ട.) പദ്ധതിയുടെ പ്രവർത്തന ഉദ്ഘാടനവും പാലിയേറ്റീവ് വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു. ശശികുമാരൻ പിള്ള അധ്യക്ഷനായി. ദേശീയ സേവാഭാരതി ആരോഗ്യവിഭാഗം കൺവീനർ സോളിമോൻ സേവാസന്ദേശം നൽകി. മാന്നാർ യൂണിറ്റ് സെക്രട്ടറി രാജ്മോഹൻ, രക്ഷാധികാരി ഡോ. അജയകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശാന്തിനി ബാലകൃഷ്ണൻ, കലാധരൻ കൈലാസം, പ്രീത ആർ.നായർ, യൂണിറ്റ് വൈസ് പ്രസിഡന്റ് വിജയലക്ഷ്മിഎന്നിവർ സംസാരിച്ചു. തുടർന്ന് സേവാഭാരതി മാന്നാറിന്റെ സന്നദ്ധ സേവകരും നേഴ്സും അടങ്ങുന്ന സംഘം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഇരുപതോളം കിടപ്പുരോഗികൾക്കും വയോജനങ്ങൾക്കും വീടുകളിലെത്തി ആവശ്യമായ പരിചരണങ്ങളും സേവനങ്ങളും നൽകി. സേവനവും കാരുണ്യവും സമന്വയിപ്പിച്ച് മാന്നാറിലെ അർഹരായ വയോജനങ്ങൾക്കും കിടപ്പ് രോഗികൾക്കും സ്നേഹ സാന്ത്വനം എത്തിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് സേവാഭാരതി മാന്നാർ യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു.
Content Highlights: Seva Bharati Mannar unit launched the Sukrutham palliative care project to support bedridden patients and the elderly.
Published: 29 Nov 2026, 04:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented