വിതുര: നിരവധി കുടുംബങ്ങളുടെ ആശ്രയമായ റോഡ് പൊട്ടിപ്പൊളിഞ്ഞത് പ്രദേശ വാസികളെ ദുരിതത്തിലാക്കുന്നു. വിതുര പെരിങ്ങമ്മല പഞ്ചായത്തുകളുടെ അതിർത്തിയിലെ നരിക്കല്ല് വയലിക്കട റോഡാണ് കുണ്ടും കുഴിയുമായത്‌. നൂറോളം കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. കുടിവെള്ള വിതരത്തിനുള്ള പൈപ്പുകൾ സ്ഥാപിക്കാനാണ് റോഡ് വെട്ടിപ്പൊളിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ കുടിവെള്ളം ലഭിച്ചില്ലെന്നും റോഡ് ശോച്യാവസ്ഥയിൽ ആയതു മാത്രമാണ് ഫലം എന്നും അവർ ആരോപിക്കുന്നു. കുഴിച്ച ഭാഗത്തെ കോൺക്രീറ്റ് ഇളകി മാറിയെങ്കിലും അധികാരികൾ ശ്രദ്ധിച്ചില്ല. ക്രമേണ ഈ ചെറിയ കുഴികളുടെ വലുപ്പം കൂടി വെള്ളക്കെട്ടുകളായി. വീതിയില്ലാത്ത റോഡിൻ്റെ ഒരു വശത്ത് കൈത്തോടും മറുവശത്ത് താഴ്ന്ന പുരയിടവുമാണ്. ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡിൻ്റെ അവസ്ഥ മൂലം സ്കൂൾ വാഹനങ്ങളോ ഓട്ടോറിക്ഷകളോ പോലും വരാത്ത സ്ഥിതിയാണെന്ന് ഇവിടത്തെ താമസക്കാർ പറയുന്നു.

To advertise here,