മാന്നാർ : മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ഭാരതീയ ക്രൈസ്‌തവസഭയിലെ പ്രഥമ പരിശുദ്ധനുമായ ഗീവർഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി) 124-ാം ഓർമ്മപ്പെരുന്നാളിന് പരുമലയിൽ കൊടിയേറി. വിശ്വാസിസഹസ്രങ്ങളെ സാക്ഷിയാക്കി ഭക്തിമുഖരിതമായ അന്തരീക്ഷത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടിന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പൊലീത്തയുമായ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റു കർമം നിർവഹിച്ചു.

To advertise here,

സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, മലങ്കര സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, മലങ്കര സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ആന്റോ ആന്റണി എം.പി., വർഗീസ് മാമ്മൻ എം.എൽ.എ., പരുമല സെമിനാരി മാനേജർ യാക്കോബ് തോമസ് റമ്പാൻ, പരുമല സെമിനാരി കൗൺസിൽ അംഗങ്ങളും ഒട്ടേറെ വൈദികരും വിശ്വാസികളും കൊടിയേറ്റു കർമത്തിൽ പങ്കെടുത്തു. കൊടിയേറുമ്പോൾ വിശ്വാസികൾ ആചാരപ്രകാരം വെറ്റിലകൾ അന്തരീക്ഷത്തിലേക്കു പറത്തി ആവേശംനിറച്ചു.

മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ. സഖറിയോസ് മാർ അപ്രേം മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിച്ചു. നവംബർ രണ്ട്‌ ഉച്ചയ്ക്കു രണ്ടിന് ഭക്തിനിർഭരമായ റാസ, തുടർന്ന് ആശീർവാദം, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.