വെളിയനാട് : എൻജിൻ വള്ളം അതിവേഗത്തിൽ ഓടിച്ചതു സംബന്ധിച്ചുള്ള തർക്കത്തെത്തുടർന്ന് നടന്ന സംഘർഷത്തിൽ വെളിയനാട് പഞ്ചായത്ത് ഒന്നാം വാർഡ് തോണ്ടുപറമ്പിൽ വീട്ടിൽ ജോസുകുട്ടി (60) കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് തെളിവെടുപ്പ് നടത്തി. പ്രധാന പ്രതി വെളിയനാട് ആറ്റുചിറ വീട്ടിൽ ജെറിമോനെ (54) സ്ഥലത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. റിമാൻഡിലായിരുന്ന പ്രതിയെ വെള്ളിയാഴ്ച രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പ്രതിയെ വീണ്ടും റിമാൻഡുചെയ്തു.
31-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പുളിങ്കുന്ന് വള്ളംകളിക്കുശേഷം നാട്ടുതോട്ടിലൂടെ മടങ്ങുന്നതിനിടെ ജോസുകുട്ടി എൻജിൻ വള്ളം അതിവേഗത്തിൽ ഒാടിച്ചത് ശിവദാസ് ചോദ്യംചെയ്തതാണ് സംഘർഷത്തിനു തുടക്കം. മൽപ്പിടിത്തത്തിനിടെ തോട്ടിലേക്കു വീണ ഇരുവരും വെള്ളത്തിൽ കിടന്നും വഴക്ക് തുടർന്നു. ഇതിനിടെയാണ് ജോസുകുട്ടിക്ക് കല്ലേറിൽ ഗുരുതര പരിക്കു പറ്റിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ കഴിഞ്ഞ ചൊവ്വാഴ്ച മരിച്ചു. സംഭവത്തിൽ നാലു പ്രതികളാണുള്ളത്. പുത്തൻപറമ്പ് വീട്ടിൽ എസ്. ശിവദാസ് (36), ആറ്റുചിറ വീട്ടിൽ സുരേഷ് മണിയൻ (43), അമ്പലപ്പുഴ കത്തിപ്പാടം ലക്ഷംവീട് കോളനിയിൽ രഞ്ജിത്ത് (46) എന്നിവരാണ് മറ്റു പ്രതികൾ. ഇവർ റിമാൻഡിൽ തുടരുകയാണ്.
Published: 08 Nov 2026, 02:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented