മഴപെയ്താൽ വെള്ളക്കെട്ട്‌ രൂക്ഷം

To advertise here,

പരവൂർ :ഒല്ലാൽ സമാജം ബൈപ്പാസിൽ കുഴികൾ നിറഞ്ഞതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.സമാജത്തിനു മുൻവശം മുതൽ ​െറയിൽവേ ഗേറ്റിനു സമീപംവരെയാണ്‌ ഇടവിട്ട് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്‌. ചെറിയ മഴപെയ്താൽപോലും ഇവിടെ വെള്ളക്കെട്ട്‌ രൂക്ഷമാകും.

ഒന്നരവർഷം മുമ്പ് ടാർചെയ്ത റോഡിന്റെ മിക്ക ഭാഗങ്ങളും ഇതിനോടകം പൊളിഞ്ഞു. ഗുരുമന്ദിരത്തിനു മുൻവശത്ത് വീണ്ടും കുഴികളായിട്ടുണ്ട്. ഇരുചക്രവാഹനയാത്രികരുൾ​െപ്പടെ ബുദ്ധിമുട്ടിലാണ്.പരവൂരിൽ ഏറ്റവും തിരക്കുള്ളതാണ് സമാജം-ഒല്ലാൽ ​െറയിൽവേ ഗേറ്റ് ബൈപ്പാസ്.

ബസുകൾക്കുൾ​െപ്പടെ പാരിപ്പള്ളി റോഡിൽ പ്രവേശിക്കാനുള്ള പ്രധാന വഴിയാണിത്‌. പണി നടക്കുന്നതിനാൽ ഒരാഴ്ചത്തേക്ക് ഒല്ലാൽ ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. അതോടെ വാഹനത്തിരക്കും രൂക്ഷമായി. സ്വകാര്യ ബസുകൾക്ക് സമയനഷ്ടവും ഉണ്ടാകുന്നുണ്ട്.

ദയാബ്ജി ജങ്ഷൻ-കൂനയിൽ റോഡിലൂടെ ചുറ്റിസഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്.ഏറെ പ്രതിഷേധങ്ങൾക്കുശേഷമാണ് ഒല്ലാൽ ബൈപ്പാസ് ഒന്നരവർഷം മുമ്പ് നന്നാക്കിയത്.

എന്നാൽ സമാജം ഓഡിറ്റോറിയത്തിന്റെ പിന്നിലുള്ള റോഡിന്റെ ഭാഗം അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. മുമ്പ് കെ.എസ്.ഇ.ബി. കേബിളുകൾ കുഴിച്ചിടാൻ റോഡ്‌ മുറിച്ചത് പൂർവസ്ഥിതിയിലാക്കിയിട്ടുമില്ല.