മാവേലിക്കര : ശ്രീനാരായണ ഗുരുവിനെ സാമൂഹികമാധ്യമങ്ങളിലൂടെ അവഹേളിക്കുന്നവർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി. യോഗം ടി.കെ. മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി.

To advertise here,

യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ്, ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്രാ, രാജൻ ഡ്രീംസ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം വിനു ധർമരാജൻ, എൽ. അമ്പിളി, സുനി ബിജു, സുബി സുരേഷ്, രാജീവ് തെക്കേക്കര, ടി. ഷാനുൽ, ഡി. ശ്രീജിത്ത്, വി. സുരേന്ദ്രൻ, രാമനാഥൻ, കൃഷ്ണൻകുട്ടി, വാസുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.

ചാരുംമൂട് : ശ്രീനാരായണ ഗുരുദേവനെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപിച്ചതിനെതിരേ എസ്.എൻ.ഡി.പി. യോഗം ചാരുംമൂട് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധസമ്മേളനവും പന്തംകൊളുത്തി പ്രകടനവും നടത്തി. നൂറുകണക്കിനു ശ്രീനാരായണീയർ പ്രകടനത്തിൽ പങ്കെടുത്തു.

ശ്രീനാരായണഗുരുദേവനെ മ്ലേച്ഛമായ പദപ്രയോഗങ്ങൾ നടത്തി ആക്ഷേപിച്ചവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത ചാരുംമൂട് എസ്.എൻ.ഡി.പി. യൂണിയൻ ചെയർമാൻ ഡോ. എ.വി. ആനന്ദരാജ് ആവശ്യപ്പെട്ടു. യൂണിയൻ വൈസ് ചെയർപേഴ്‌സൺ രേഖാ സുരേഷ് അധ്യക്ഷയായി. യൂണിയൻ കൺവീനർ ഗോപൻ ആഞ്ഞിലിപ്രാ പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ ശശി സ്റ്റീൽ ലാൻഡ്, ടി.എസ്. അശോകൻ, മേഖലാ ഭാരവാഹികളായ കെ.പി. ചന്ദ്രൻ, സരസൻ ചത്തിയറ, ബൈജു ദാമോദരൻ, വനിതാസംഘം കൺവീനർ ഷീലാ സോമൻ, വൈസ് ചെയർപേഴ്‌സൺ അർച്ചനാ പ്രദീപ് എംപ്ലോയീസ്‌ഫോറം കൺവീനർ രജിത്ത്, കേന്ദ്രസമിതിയംഗം ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.

യൂണിയൻ ആസ്ഥാനമന്ദിരത്തിനു മുൻപിൽ നിന്നുമാരംഭിച്ച പ്രകടനം ചാരുംമൂട് ടൗൺചുറ്റി തിരികെയെത്തി സമാപിച്ചു.