ഹരിപ്പാട് : സാബർമതി സ്പെഷ്യൽ സ്‌കൂൾ കെട്ടിടത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കല്ലിട്ടു. കെട്ടിടത്തിനായി കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ആർ.ആർ. ഹരികുമാർ ഫലവൃക്ഷത്തൈ നട്ടു.

To advertise here,

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ആധുനികരീതിയിലെ തെറപ്പി നൽകുന്നതിന് 45 ലക്ഷം രൂപ വിലയുള്ള യന്ത്രങ്ങൾ നൽകുമെന്ന് ഐ.ഐ.ടി. ഹൈദരാബാദ് ബിയേബിൾ ഹെൽത്ത് ജനറൽ മാനേജർ നിവിൻ ബാബു അറിയിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റ് ടി.വി. ഹരികൃഷ്ണൻ, ആർക്കിടെക്ട്‌ അദ്വൈദ് ശ്രീദേവ്, ഉല്ലാസൻ, ചെല്ലപ്പൻ എന്നിവരെ ആദരിച്ചു.

 

സാബർമതി ചെയർമാൻ ജോൺ തോമസ് അധ്യക്ഷനായി. സി.ഇ.ഒ. എസ്. ദീപു, ബി. ബാബുപ്രസാദ്, കെ.വി. മുരളീധരൻ, സജി നന്ത്യാട്ട്, നിവിൻ ബാബു എന്നിവർ മുഖ്യാതിഥികളായി. ഷംസുദീൻ കായിപ്പുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ, നഗരസഭാ ഉപാധ്യക്ഷൻ എം.ബി. അനിൽ മിത്ര, കൗൺസിലർ മിനി സാറാമ്മ, സി. രാജലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.