ഹരിപ്പാട് കെ.എസ്.ആർ.ടി.സി.

To advertise here,

ഹരിപ്പാട് : തിരുവനന്തപുരം ഭാഗത്തുനിന്നെത്തുന്ന കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഹരിപ്പാട് സ്റ്റാൻഡിൽ കയറുന്നതിലെ ബുദ്ധിമുട്ടുകൾ ദേശീയപാത നിർമാണക്കമ്പനിയായ വിശ്വസമുദ്ര ഉദ്യോഗസ്ഥർ പരിശോധിച്ചു. റെയിൽവേ റോഡിന്റെ എതിർവശത്തെ പ്രവേശനകവാടത്തിൽ ബസുകൾക്കു തിരിയുന്നതിനുള്ള വീതിയില്ലാത്തതാണു പ്രശ്‌നം. ഇതു പരിഹരിക്കുന്നതിനായി പ്രവേശനകവാടത്തിന്റെ വീതികൂട്ടും. അപകടങ്ങൾ ഒഴിവാക്കുന്നതിനും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനുമായി സർവീസ് റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.

എ.ടി.ഒ. അനിൽകുമാർ, ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ ഹരിപ്രസാദ്‌, വിശ്വസമുദ്ര ചീഫ് എൻജിനിയർ രാജലിംഗം, പാസഞ്ചേഴ്‌സ് ഫോറം പ്രസിഡന്റ് വി. ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ മന്ത്രി സി.പി. ജോൺ തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. ഹരിപ്പാട് ഡിപ്പോയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉടനേ പരിഹരിക്കാൻ യോഗത്തിൽ തീരുമാനമുണ്ടായി. അതനുസരിച്ചാണ് ശനിയാഴ്ച വിശ്വസമുദ്ര പ്രതിനിധികൾ സ്ഥലപരിശോധന നടത്തിയത്.