ഒല്ലൂർ : ഒല്ലൂർ തിരുനാളിന് രണ്ടുമാസംമുൻപെ പ്രവർത്തനവുമായി സേവനസംഘത്തിന്റെ കൂട്ടായ്‌മ സജീവം. ഒല്ലൂർ സെയ്ന്റ് ആന്റണീസ് ഫൊറോനപ്പള്ളിയിലെ മാലാഖയുടെ തിരുനാളിന് നേർച്ചപ്പാക്കറ്റുകളായ പൊരി, അരി, അവൽ, കുന്തിരിക്കം എന്നിവ നിറച്ചു. പദയാത്രയ്ക്കുശേഷമുള്ള ചൊവ്വാഴ്ചകളിൽ കുർബാന കഴിഞ്ഞുള്ള പരിശുദ്ധകുർബാനയുടെ പ്രദക്ഷിണത്തിനു പൂവിതറാനും നേർച്ച വിതരണംചെയ്യാനും ഭക്ഷണം വിളമ്പാനും പാഴ്‌സൽ പാക്ക് ചെയ്യാനും ഇവരുടെ സേവനമുണ്ടായിരുന്നു.

To advertise here,

സേവനസംഘത്തിന്റെ കൂട്ടായ്‌മയെ ഫൊറോനവികാരി ഫാ. വർഗീസ് കൂത്തൂർ, കൈക്കാരന്മാരായ ബെന്നി അപ്പാടൻ, തോമസ് കൂള, ഷോണി പെരുമാടൻ, വി.ജെ. പ്രശോഭ്, കൺവീനർമാരായ ഷോണി അക്കര, ഷാജു പടിക്കല, ജോഫി ചിറമ്മൽ, ജെയ്സൺ പ്ലാക്കൽ, എഡിസൺ പാല്യേക്കര, ഷാജു അരിമ്പൂർ, സിജോ മാപ്രാണി, സെബി വല്ലച്ചിറക്കാരൻ, വൊളന്റിയർ ക്യാപ്റ്റൻ സനോജ് കാട്ടൂക്കാരൻ, ജോബി ചെറുവത്തൂർ, ബിന്ദു ഷോജൻ, ഡേവി പടിക്കല, പി.ആർ.ഒ. ജസ്റ്റിൻ പെരൂട്ടി, ലിന്റോ കാട്ടൂക്കാരൻ എന്നിവർ അഭിനന്ദിച്ചു.

മാലാഖയുടെ രൂപക്കൂടുകൾ തയ്യാറാക്കുന്നു

ഒല്ലൂർ : ഒല്ലൂർ സെയ്ന്റ് ആന്റണീസ് ഫൊറോനപ്പള്ളിയിലെ മാലാഖയുടെ തിരുനാളിന്റെ പ്രദക്ഷിണത്തിനു രൂപക്കൂടുകൾ തയ്യാറാക്കുന്നു. വികാരി ഫാ. വർഗീസ് കൂത്തൂർ, കൈക്കാരന്മാരായ ബെന്നി അപ്പാടൻ, തോമസ് കൂള, ഷോണി പെരുമാടൻ, പ്രശോഭ് വി.ജെ., കൺവീനർ ജോഫി ചിറമ്മൽ, കോഡിനേറ്റർ സിജോ മാപ്രാണി, ജോബി ചെറുവത്തൂർ എന്നിവരാണ് നേതൃത്വം.