ആശയവിനിമയത്തിന് ഹാം റേഡിയോ

To advertise here,

തൃശ്ശൂർ : സാങ്കേതികവിദ്യയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യരെയും സംസ്‌കാരങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ സ്‌കൗട്ട് കൂട്ടായ്‌മകൾക്ക് കഴിയുന്നത് പ്രശംസനീയമാണെന്ന് മന്ത്രി ഒ.ജെ. ജനീഷ്. ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് കേരളയുടെ സംസ്ഥാനതല ജോട്ടാ-ജോട്ടി 2026 (ജംബോരി ഓൺ എയർ-ജംബോരി ഓൺ ഇന്റർനെറ്റ്) തൃശ്ശൂർ ടൗൺ ഹാളിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ലോകമെമ്പാടുമുള്ള സ്‌കൗട്ടുകളെയും ഗൈഡുകളെയും ഏകോപിപ്പിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്രകൂട്ടായ്‌മയിൽ, അമെച്ചർ റേഡിയോ (ഹാം റേഡിയോ), ഇന്റർനെറ്റ് സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിച്ച് സ്‌കൗട്ട് വിദ്യാർഥികൾ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ആശയവിനിമയം നടത്തി.

ഉദ്ഘാടനച്ചടങ്ങിൽ ഡെപ്യൂട്ടി മേയർ എ. പ്രസാദ് അധ്യക്ഷനായി. ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് നാഷണൽ കമ്മിഷണർ ഡോ. ഇ.യു. രാജൻ മുഖ്യാതിഥിയായി.

കെ.എസ്.ബി.എസ്.ജി. സ്റ്റേറ്റ് സെക്രട്ടറി ഡോ. അബ്ദുറഹൂഫ്, സ്റ്റേറ്റ് ട്രഷറർ അബ്ദുൾനാസർ, സ്റ്റേറ്റ് കമ്മിഷണർ സക്കീർഹുസൈൻ, അസി. സ്റ്റേറ്റ് കമ്മിഷണർ (പ്ലാനിങ്) വി.എസ്. ഡേവിഡ്, സ്റ്റേറ്റ് ഓർഗനൈസിങ് കമ്മിഷണർ ജി.കെ. ഗിരീഷ്, സ്റ്റേറ്റ് കമ്മിഷണർ കെ.ഡി. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.