മുഹമ്മ : പരമ്പരാഗത കൃഷിയെ നെഞ്ചോടുചേർത്ത ചെറുവയൽ രാമന്റെ വേർപാട് മുഹമ്മക്കാരുടെയും നഷ്ടമാണ്. കാർഷിക പൈതൃകത്തിന്റെയും പരമ്പരാഗത കൃഷിരീതിയുടെയും വിത്തുകൾ ഇവിടത്തെ പുതുതലമുറയുടെ മനസ്സിൽ ആദ്യം പാകിയത് അദ്ദേഹമായിരുന്നു. വയനാട്ടിൽനിന്ന് ഒട്ടേറെത്തവണ അദ്ദേഹം ഇവിടെയെത്തി. അങ്ങനെ ചെറുവയൽ രാമൻ അവർക്ക് രാമേട്ടനായി.
സരോജിനി-ദാമോദരൻ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്കാരം ഏറ്റുവാങ്ങാനായിരുന്നു അദ്ദേഹത്തിന്റെ മുഹമ്മയിലേക്കുള്ള ആദ്യവരവ്. അഞ്ചുവർഷം മുൻപായിരുന്നു അത്. അന്നുമുതൽ അദ്ദേഹം മുഹമ്മക്കാർക്ക് പ്രിയപ്പെട്ടവനായി. മൂന്നുകൊല്ലം മുൻപ് പദ്മശ്രീ ലഭിച്ചശേഷം അദ്ദേഹം മുഹമ്മയിലെത്തി. സരോജിനി-ദാമോദരൻ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്യാനായിരുന്നു അത്.
ഇക്കഴിഞ്ഞ മേയ് 29-ന് അദ്ദേഹം വീണ്ടും മുഹമ്മയിലെ കായിപ്പുറത്തെത്തി. സൗഹൃദവേദി വായനശാലയുടെ വാർഷികാഘോഷച്ചടങ്ങിൽ പങ്കെടുത്തു.
വായനശാലാ പ്രസിഡന്റ് ടി. കുഞ്ഞുമോന്റെ നേതൃത്വത്തിൽ വയനാട്ടിലെത്തിയായിരുന്നു അദ്ദേഹത്തെ ക്ഷണിച്ചത്. രണ്ടുദിവസം ഇവിടെ ചെലവഴിച്ച അദ്ദേഹം കുട്ടികളുമായി സംവദിച്ചു. കാർഷികപൈതൃകവും പരമ്പരാഗത കൃഷിരീതിയുമൊക്കെ പുതുതലമുറയ്ക്ക് പകർന്നുനൽകിയായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
പരിസ്ഥിതിപ്രവർത്തകനായ കെ.വി. ദയാലുമായി ഏറെ അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. ദയാൽ വയനാട്ടിലെ ചെറുവയൽ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു.
Published: 15 Oct 2026, 02:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented