
മറയൂർ: മലമുകളിൽ ചന്ദനക്കാടിനുള്ളിൽ ഊഞ്ചാംപാറ എന്ന ഗോത്രവർഗ ഗ്രാമം. അവിടെ അരയേക്കറിൽ, എൺപതുകാരിയായ ലക്ഷ്മി മുളപ്പിച്ചത് അന്യംനിന്നുപോയ 40 ഇനം കിഴങ്ങുകൾ. അതും പൂർണമായും ജൈവരീതിയിൽ. കാച്ചിലാണ് കൂടുതൽ ഉള്ളത്. മറയൂർ സാൻഡൽ ഡിവിഷനിലെ പരമ്പരാഗത കിഴങ്ങ് വർഗങ്ങളുടെ വീണ്ടെടുക്കൽ പദ്ധതിയായ ‘നറുംനൂറ്’ (ശുദ്ധമായ കിഴങ്ങ്) പദ്ധതിയുമായി ചേർന്നാണ് ലക്ഷ്മിയുടെ കൃഷി.
തോണിക്കാച്ചിൽ, കല്ലൻക്കാച്ചിൽ, സർപ്പക്കാച്ചിൽ, കടുവകൈയ്യാൻ കാച്ചിൽ, കവലകുത്തിക്കാച്ചിൽ, ഇറച്ചി ക്കാച്ചിൽ, മണിക്കാച്ചിൽ, പാൽച്ചേമ്പ്, ചെറുവള്ളിക്കിഴങ്ങ്, വെള്ളപൂവ, വയലറ്റ് കപ്പ, വെള്ളക്കപ്പ, ബിരിയാണിക്കപ്പ, കരിച്ചേമ്പ്, എലിതിന്നാച്ചേമ്പ്, ചെറുചേമ്പ് തുടങ്ങിയവയാണ് ലക്ഷ്മി കൃഷിചെയ്യുന്നത്.
ലക്ഷ്മിയുടെ ഭർത്താവ് ചെല്ലപ്പൻ വനസംരക്ഷണ പ്രവർത്തകനായിരുന്നു. ചന്ദനക്കേസിലെ പ്രതികളെ പിടിക്കാൻ ഇരവികുളം ദേശീയോദ്യാനത്തിൽ പോയപ്പോൾ അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചു. മറയൂർ സാൻഡൽ ഡിവിഷൻ ഡി.എഫ്.ഒ. എം.ജി. വിനോദ് കുമാർ, റെയ്ഞ്ച് ഓഫീസർ അബ്ജു കെ.അരുൺ എന്നിവരാണ് പദ്ധതിക്ക് നേതൃത്വംനൽകുന്നത്.
Content Highlights: traditional tuber crop farming among tribes
Published: 30 Aug 2024, 07:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented