തിരുവനന്തപുരം: കർഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) - റാബി-II 2025 സീസൺ അപേക്ഷാ പ്രക്രിയ ആരംഭിച്ചു. അർഹതപ്പെട്ട കർഷകർക്ക് അംഗീകൃത ഏജൻസികളിലൂടെയോ ഔദ്യോഗിക ഓൺലൈൻ പോർട്ടലിലൂടെയോ അപേക്ഷ സമർപ്പിക്കാം. കർഷകർക്ക് പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആണ്.
അപേക്ഷ സമർപ്പിച്ച ശേഷം കർഷകർക്ക് ലഭിക്കുന്ന പോളിസി കോപ്പി പരിശോധിക്കുകയും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രീമിയം തുക, ഇൻഷുറൻസ് ചെയ്‌ത പഞ്ചായത്ത്, വിളയുടെ പേര് എന്നിവ കൃത്യമാണോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും കർഷകർക്ക് അംഗീകൃത ഏജൻസികളുമായി ബന്ധപ്പെടുകയോ ഔദ്യോഗിക ഓൺലൈൻ പോർട്ടൽ സന്നർശിക്കുകയോ ചെയ്യാവുന്നതാണ്.
Content Highlights: Farmers can now apply for weather-based Rabi-II crop insurance. Ensure your crops are protected. Deadline: December 31. Apply now!
Published: 28 Dec 2025, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented