
കുറ്റിയാട്ടൂര്‍ മാങ്ങയെന്ന പേരിന് ഭൗമസൂചികാ പദവി ലഭിക്കാന്‍ ഇനി രണ്ട് മാസം. അഞ്ച് വര്‍ഷമായി കുറ്റിയാട്ടൂര്‍ മാങ്ങ ഉത്പാദക കമ്പനിയും കൃഷി ഉദ്യോഗസ്ഥരും നടത്തിവരുന്ന പരിശ്രമങ്ങളാണ് വിജയത്തിലെത്തുന്നത്. നിരവധി ചര്‍ച്ചകളും ഗവേഷണവും കുറ്റിയാട്ടൂര്മാങ്ങയെക്കുറിച്ച് ഇതിനകം നടന്നുകഴിഞ്ഞിരുന്നു. അവസാനവട്ട അവതരണം ചെന്നൈയിലെ കേന്ദ്ര ഭൗമസൂചികാ രജിസ്ട്രി സെന്ററില്‍ ബുധനാഴ്ച നടന്നു. ഇതിനായി കുറ്റിയാട്ടൂര്‍ മാങ്ങയുമായാണ് ഒരു സംഘം ചെന്നൈയിലെത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ ഭൗമസൂചികാ രജിസ്ട്രിയുടെ ഉന്നതാധികാര സമിതി ചെയര്‍മാനായ ഒ.പി. ഗുപ്തയും എട്ട് അംഗങ്ങളുമടങ്ങിയ സംഘത്തിനു മുന്നിലാണ് അവതരണം നടന്നത്. കേരള കാര്‍ഷിക സര്‍വകലാശാലക്കു വേണ്ടി ഡോ. സി.ആര്. എല്‍സി, കൃഷി വിജ്ഞാന് കേന്ദ്രയിലെ കൃഷി ശാസ്ത്രജ്ഞന് ഡോ. പി.ജയരാജ്, കുറ്റിയാട്ടൂര്‍ കൃഷി ഓഫീസര്‍ കെ.കെ. ആദര്‍ശ് എന്നിവരാണ് വിഷയാവതരണം നടത്തിയത്.
2015 മുതല്‍ ഭൗമസൂചികാ പദവിക്കുള്ള ശ്രമങ്ങളുടെ ഭാഗമായി കുറ്റിയാട്ടൂര്‍ മാങ്ങ ഉത്പാദക കമ്പനിയെന്ന പേരില്‍ കര്‍ഷകരുടെ സംരംഭവും ഇവിടെ തുടങ്ങിയിരുന്നു. മാങ്ങയുടെ സംസ്കരണവും അനുബന്ധ ഉത്പന്നനിര്‍മാണവും ഇവിടെയുണ്ട്. കുറ്റിയാട്ടൂരിനു പുറമെ മയ്യില്‍, കൊളച്ചേരി, കൂടാളി എന്നീ പഞ്ചായത്തുകളിലും കുറ്റിയാട്ടൂര്‍ മാങ്ങകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കൃത്യമായ സംസ്കരണം നടക്കാത്തതിനാല്‍ ഉത്പാദനത്തിന്റെ പകുതിയോളം നശിച്ചുപോകുകയാണ് പതിവ്.
പ്രത്യേക രുചിയും വലുപ്പവും ഗുണവും മണവും കൂടുതലായി ലഭിക്കുന്നത് കുറ്റിയാട്ടൂരില്‍ നിന്ന് ലഭിക്കുന്നതിന് മാത്രമാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. അടുത്തകാലത്തായി സീസണില്‍ നിരവധി കുടുംബങ്ങളുടെ ജീവിതോപാധിയും ഈ മാങ്ങയിലൂടെയാണ്. ചെന്നൈയിലേക്കു പോയവരില്‍ കുറ്റിയാട്ടൂര്‍ മാങ്ങ ഉത്പാദക കമ്പനി ഡയറക്ടര്‍മാരായ വി.ഒ. പ്രഭാകരന്, പി.വി. ഗംഗാധരന്, ഒ. ബാലകൃഷ്ണന് എന്നിവരുമുണ്ടായിരുന്നു.
Content Highlights: Geographical Indication tag for Kuttiattoor mango is in final stage
Published: 13 Feb 2020, 03:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented