പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധം

തിരുവനന്തപുരം: കാർഷിക മേഖലയിലെ ഒരുലക്ഷം യുവജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് 1993-94 വർഷത്തിൽ നടപ്പാക്കിയ പ്രത്യേക തൊഴിൽദാന പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി AIMS പോർട്ടലിലെ രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 31-നകം പൂർത്തിയാക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്ത അംഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ കാലതാമസം നേരിടാൻ സാധ്യതയുള്ളതിനാൽ എല്ലാ അംഗങ്ങളും അടിയന്തരമായി രജിസ്ട്രേഷൻ ഉറപ്പാക്കണമെന്ന് കൃഷി ഡയറക്ടർ അറിയിച്ചു.
പദ്ധതിയിൽ അംഗങ്ങളായിട്ടു കൃഷിവകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ AIMS-ൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത പദ്ധതി അംഗങ്ങൾ ഒക്ടോബർ 31-നകം ആവശ്യമായ തിരിച്ചറിയൽ രേഖയും OTP ലഭിക്കുന്നതിനുള്ള മൊബൈൽ നമ്പറും സഹിതം ബന്ധപ്പെട്ട കൃഷിഭവനുമായി ബന്ധപ്പെട്ടു രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്
പദ്ധതിയുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിനും അർഹരായ അംഗങ്ങളുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുന്നതിനും രജിസ്ട്രേഷൻ അനിവാര്യമാണ്. അതിനാൽ അവസാന തീയതി വരെ കാത്തിരിക്കാതെ എല്ലാ പദ്ധതി അംഗങ്ങളും അടിയന്തരമായി നടപടികൾ സ്വീകരിക്കേണ്ടതാണ്.
Published: 17 Oct 2026, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented