കരുവാരക്കുണ്ട്: മലയോര കുടിയേറ്റ കര്‍ഷകരുടെ മുത്തശ്ശി കരുവാരക്കുണ്ട് എടപ്പറ്റയിലെ പാപ്പാലില്‍ മറിയാമ്മ ഉതുപ്പ് അന്തരിച്ചു. 117-ാം വയസ്സിലാണ് അന്ത്യം.മറിയാമ്മച്ചിയുടെ വിയോഗത്തോടെ 125 കുടുംബങ്ങളുടെ രക്ഷിതാവാണ് വിടവാങ്ങിയത്. അഞ്ചുതലമുറകളിലായി 110 പേരമക്കളുണ്ട്.

To advertise here,

മലയോര കുടിയേറ്റ കര്‍ഷകനും സ്വാതന്ത്ര്യസമ രസേനാനിയുമായ പാപ്പാലില്‍ ഉതുപ്പിന്റെ ഭാര്യയായ മറിയാമ്മച്ചി 76 വര്‍ഷം മുന്‍പാണ് കരുവാരക്കുണ്ട് എടപ്പറ്റയില്‍ എത്തിയത്. 1908 ഓഗസ്റ്റ് 31-ന് മൂവാറ്റുപുഴയില്‍ ജനിച്ച മറിയാമ്മ 1932-ല്‍ വി വാഹിതയായി. 1946-ല്‍ മലബാറിലേക്ക് കുടിയേറി. ആറ് ആണ്‍മക്കളും എട്ട് പെണ്‍മക്കളുമായി 14 മക്കള്‍ക്ക് ജന്മം നല്‍കിയെങ്കിലും ഒന്‍പതു മക്കള്‍ ശൈശവത്തില്‍ത്തന്നെ മരിച്ചു. അഞ്ചു മക്കളാണ് അവശേഷിച്ചത്.

1975-ല്‍ ഭര്‍ത്താവിന്റെ വിയോഗത്തോടെ മറിയാമ്മച്ചി പ്രതിസന്ധികളോട് പൊരുതി കുടുംബത്തെ പോറ്റി. പുലി, കടുവ, കരടി തുടങ്ങിയ വന്യമൃഗസാന്നിധ്യമുള്ള കാട് വെട്ടിത്തെളിച്ച് കുടില്‍ പണിത് താമസമാക്കി. മക്കളോടൊപ്പം കൃഷിപ്പണിചെയ്ത് ജീവിതം കരുപ്പിടിപ്പിച്ചു. പ്രാരബ്ധങ്ങള്‍ വകവെക്കാതെ നാട്ടുകാരെ സഹായിക്കാന്‍ സന്മനസ്സുകാണിച്ച മറിയാമ്മച്ചി നാട്ടുകാര്‍ക്കിടയിലും പ്രിയങ്കരിയായി.

ചികിത്സാസംവിധാനങ്ങള്‍ ഇല്ലാത്ത കാലത്ത് വീടുകളില്‍ പോയി പ്രസവമെടുത്ത് അനേകം കുട്ടികളുടെ പിറവിക്കും സഹായിച്ചു. പ്രകൃതിപാഠമായ പച്ചമരുന്ന് ചികിത്സയും സൗജന്യമായി ചെയ്തുകൊടുത്തു. പ്രസവമെടുപ്പും ചികി ത്സയുമെല്ലാം തീര്‍ത്തും സൗജന്യമായാണ് ചെയുകൊടുത്തത്.