പൊഴുതന: ‘സുഹൃത്തുകളേ, ഇന്ന് നമുക്ക് കുറച്ച് അവാക്കാഡോ പറിച്ചാലോ... ഇന്നിച്ചിരി അസോള വാരിയാലോ..’ തന്റെ കൃഷിപ്പണികൾക്കൊരു സാധാ ഇൻട്രോയുമിട്ട് നവമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന യുവകർഷകൻ ഹാഷിഖ് കാമ്പ്രത്തിനാണ് ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷകനുള്ള പുരസ്‌കാരം.
മുപ്പത്തിയഞ്ചുകാരൻ ഹാഷിഖിന്റെ പൊഴുതനയിലെ കൃഷിയിടത്തിൽ എന്താണുള്ളത് എന്നല്ല, എന്തില്ല എന്നാണ് ചോദ്യം. കാപ്പി, മത്സ്യക്കൃഷി, ആട്, കോഴി, പശു, അതത് സീസണനുസരിച്ചുള്ള പച്ചക്കറികളും സുഗന്ധവ്യജ്ഞനങ്ങളും പഴങ്ങളും... സമ്മിശ്രക്കൃഷിയുടെ ഈ ആരാധകൻ കൃഷിയിലൂടെ എങ്ങനെ ആദായമുണ്ടാക്കാമെന്നും കാണിച്ചുതരുന്നു.
കംപ്യൂട്ടർ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടിയ ഹാഷിഖ് കൃഷി കൂടുതൽ ആദായകരമാണെന്ന് കണ്ടതോടെയാണ് വല്ല്യുപ്പ മൊയ്തുഹാജിയുടെ പാത പിന്തുടർന്ന് പറമ്പിലേക്കിറങ്ങിയത്. മണ്ണ് വല്ല്യുപ്പയെപ്പോലെ ഷാഷിഖിനെയും ചേർത്തുപിടിച്ചു. ‘പഠിക്കുന്ന കാലം മുതലേ വല്യുപ്പയോടൊപ്പം കൃഷിതുടങ്ങിയതാണ്. പഠനം പൂർത്തിയായതോടെ മുഴുവൻസമയ കർഷകനായി. ഞാനിപ്പോൾ കൂടെ പഠിച്ചവരെക്കാളെറെ സമ്പാദിക്കുന്നുണ്ട് ഇൗ തൊഴിലിൽ ഞാൻ ഏറെ സന്തുഷ്ടനാണ്’ ഹാഷിഖ് പറയുന്നു. വീടിനോടുചേർന്ന രണ്ടേക്കർ ഭൂമിയിൽ കാപ്പിയും പച്ചക്കറികളും പാട്ടത്തിനെടുത്ത അഞ്ചേക്കർഭൂമിയിൽ തീറ്റപ്പുൽക്കൃഷിക്ക് പുറമേ അഞ്ച് പശുക്കളും 60 ആടുകളും നൂറിലധികം കോഴികളുമായി സമൃദ്ധമാണ് ഷാഷിഖിന്റെ കൃഷിയിടം. പരമ്പരാഗത കൃഷിരീതികൾക്കൊപ്പം ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഇൗ യുവ കർഷകന്‍റെ ജൈത്രയാത്ര. റെയിൻ ഷെൽട്ടറും പോളികാർപ്പുമടക്കമുള്ള കൃഷിരീതികൾ ഹാഷിഖ് പിന്തുടരുന്നുണ്ട്.
കൃഷിയിടത്തിൽനിന്നുള്ള ദിവസേനയുള്ള വിശേഷങ്ങൾ നവമാധ്യമങ്ങളിലൂടെയും ഹാഷിഖ് യുവതലമുറയിലേക്ക് എത്തിക്കുന്നു. വീഡിയോകൾക്ക് ലക്ഷങ്ങളോളമാണ് കാഴ്ചക്കാർ. ഫെയ്‌സ്ബുക്കിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ്. എല്ലാ ദിവസവും പങ്കുവെക്കാൻ ഓരോ കൃഷിവിശേഷങ്ങൾ. യുവതലമുറയ്ക്കാകെ മാതൃകയാണ് ഈ കർഷകൻ. ഹാഷിഖിനെ തേടി ഇതാദ്യമല്ല പുരസ്കാരമെത്തുന്നത്. 2013-ൽ ഗാന്ധിജി സ്റ്റഡിസെന്റർ പുരസ്‌കാരത്തിനും അർഹനായിരുന്നു. ജില്ലാ മൃഗസംരക്ഷണവകുപ്പിന്റെയും എ.ടി.എം.എ.യുടെയും യുവകർഷകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. സർക്കാരിന്റെ യുവകർഷക അവാർഡിനൊപ്പം സമ്മാനത്തുകയായി ലഭിക്കുന്ന ഒരുലക്ഷം രൂപ തന്റെ ഫാം കൂടുതൽ ആധുനികീകരിക്കാൻ ഉപയോഗിക്കാനാണ് ഹാഷിഖിന്റെ പദ്ധതി.
Content Highlights: Hashiq Kamprath won the Kerala government's Best Young Farmer Award for 2026., He practices highly profitable integrated farming including coffee, livestock, and vegetables across 7 acres., A computer engineering diploma holder who chose full-time farming over corporate jobs., Popular on social media with over 100k followers, inspiring youth to take up modern agriculture., Plans to use the 1-lakh award money to further modernize his farm.
Published: 10 Aug 2026, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented