വെട്ടിയൊതുക്കി ഷാംപൂ ചെയ്ത സുന്ദരമായ മുടി, ട്രിം ചെയ്ത് വൃത്തിയാക്കിയ നഖങ്ങള്‍... പെറ്റ് ഗ്രൂമിങ് സ്പായില്‍ ഒന്നുപോയിവരുമ്പോഴേക്കും പതിന്മടങ്ങ് സുന്ദരികളും സുന്ദരന്മാരും ആയിട്ടുണ്ടാകും നമ്മുടെ ഓമനകള്‍. വളര്‍ത്തുമൃഗങ്ങളുടെ സൗന്ദര്യ-ആരോഗ്യ-സ്വഭാവ പരിചരണത്തിനായി പെറ്റ് ഗ്രൂമിങ് സെന്ററുകള്‍ കേരളത്തില്‍ പ്രചാരത്തിലെത്താന്‍ തുടങ്ങിയിട്ട് ഏറെ നാളായിട്ടില്ല.
പെറ്റ് ഗ്രൂമിങ് എന്നാല്‍
നായകളെയും പൂച്ചകളെയും കുളിപ്പിച്ചു കുട്ടപ്പന്മാരാക്കുന്ന പരിപാടിയാണ് പെറ്റ് ഗ്രൂമിങ് എന്നതാണ് പൊതുവിലെ ധാരണ. എന്നാല്‍ വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും ആരോഗ്യ-സൗന്ദര്യ സംരക്ഷണം മുഴുവനായും പെറ്റ് ഗ്രൂമിങ്ങില്‍ ഉള്‍പ്പെടുന്നു. നമ്മുടെ വീട്ടോമനകളെ വൃത്തിയിലും ആരോഗ്യത്തോടെയും പ്രസരിപ്പോടെയും നിലനിര്‍ത്തുകയാണ് പെറ്റ് ഗ്രൂമിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഗ്രൂമിങ്ങില്‍ എന്തൊക്കെ
ടീത്ത് ബ്രഷിങ്, ബാത്തിങ്, ഹെയര്‍ കട്ടിങ്ങും സ്‌റ്റൈലിങ്ങും ഷാംപൂ ചെയ്യലും കണ്ടിഷനിങ്ങും ബ്ലോ ഡ്രൈയിങ്, ഫെയ്‌സ് ട്രിമ്മിങ്, ബാക്ടീരിയ, ഫംഗസ് ബാധ പ്രതിരോധിക്കാനുള്ള സ്‌കിന്‍ ട്രീറ്റ്‌മെന്റ്, നെയില്‍ ക്ലീനിങ് ആന്‍ഡ് ട്രിമ്മിങ്, ചെവി, കണ്ണ് എന്നിവ വൃത്തിയാക്കല്‍, ചെള്ളുപോലെയുള്ള ജീവികളെ തടയാനുള്ള ടിക് ആന്‍ഡ് ഫ്‌ലീ ട്രീറ്റ്‌മെന്റ്, രോമങ്ങള്‍ വൃത്തിയാക്കാനുള്ള ഡീമാറ്റിങ്, ഡീ ഷേഡിങ് ട്രീറ്റ്‌മെന്റ്, തുടങ്ങിയവ.
മസാജിങ്ങുമുണ്ട്
ബ്യൂട്ടി, ഹെല്‍ത്ത് ട്രീറ്റ്‌മെന്റുകള്‍ക്കൊപ്പം വളര്‍ത്തുമൃഗങ്ങള്‍ക്ക് മസാജിങ്ങും പെറ്റ് ഗ്രൂമിങ്ങില്‍ നല്‍കുന്നുണ്ടെന്ന് കോഴിക്കോട്ടെ പ്രമുഖ പെറ്റ് ഗ്രൂമിങ് സ്ഥാപനമായ ഫ്‌ലഫി ആന്‍ സ്‌നൂപ്പി പെറ്റ് സ്പാ ഉടമ ശീതള്‍ സിദ്ധാര്‍ഥന്‍ പറയുന്നു. വളര്‍ത്ത് മൃഗങ്ങള്‍ക്കുണ്ടാകുന്ന ശരീരവേദന, മാനസിക സമ്മര്‍ദം എന്നിവ കുറയ്ക്കാന്‍ മസാജിങ്ങിനു കഴിയും.
ആര്‍ക്കുമാവാം പെറ്റ് ഗ്രൂമര്‍
മൃഗങ്ങളോടും പക്ഷികളോടും കുറച്ചധികം സ്‌നേഹവും അവരെ ഇണക്കിയും മെരുക്കിയുമെടുക്കാനുള്ള കഴിവും ഉള്ളവര്‍ക്ക് പെറ്റ് ഗ്രൂമിങ്ങിലേക്കു വരാം. മനുഷ്യരെപ്പോലെ അടങ്ങിയിരുന്നുതരില്ല മൃഗങ്ങള്‍. അതുകൊണ്ടുതന്നെ പെറ്റ് ഗ്രൂമര്‍മാര്‍ക്ക് നല്ല ക്ഷമയും വേണം. പിന്നെ പെറ്റ് സ്‌റ്റൈലിങ്ങിലും വേണം താത്പര്യം.
പണം പ്രശ്‌നമല്ല
ആയിരംരൂപ മുതലാണ് പെറ്റ് ഗ്രൂമിങ്ങിനുള്ള ഫീസ് തുടങ്ങുന്നത്. ട്രീറ്റ്‌മെന്റുകള്‍ക്കനുസരിച്ച് അതില്‍ വ്യത്യാസം വരും. കുടുംബത്തിലെ അംഗത്തെപ്പോലെ വളര്‍ത്തുമൃഗങ്ങളെ കാണുന്നവര്‍ക്ക് അവര്‍ക്കായി പണം മുടക്കാന്‍ വലിയ മടിയൊന്നുമില്ല.
പെറ്റ് സിറ്റിങ് അറിയാമോ
വിദേശത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള ഒന്നാണ് പെറ്റ് സിറ്റിങ്. വളര്‍ത്തുമൃഗങ്ങളെ പരിചരിക്കാനായിമാത്രം വീട്ടില്‍ പരിചയസമ്പന്നരായ പെറ്റ് സിറ്റര്‍മാരെ (ബേബി സിറ്റര്‍മാരെപ്പോലതന്നെ) നിയോഗിക്കുന്നതാണ് വിദേശത്തെ രീതി. എന്നാല്‍ ഇന്ത്യയില്‍ വീട്ടില്‍ പെറ്റ് സിറ്റര്‍മാരെ നിര്‍ത്തുന്ന രീതിയില്ല. പെറ്റ് സിറ്റിങ് കേന്ദ്രങ്ങളാണ് ഇന്ത്യയിലുള്ളത്.
ഉടമകള്‍ യാത്രയിലായിരിക്കുമ്പോഴോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളാല്‍ വളര്‍ത്തുമൃഗങ്ങളെ ശ്രദ്ധിക്കാന്‍ കഴിയാതെ വരുമ്പോഴോ അവയെ പെറ്റ് സിറ്റിങ് സ്ഥാപനങ്ങളില്‍ നിശ്ചിതദിവസത്തേക്ക് കൈമാറുന്നു. അതിനായി ഫീസും നല്‍കണം. ഉടമ തിരികെയെത്തുന്നതുവരെ അവരെ പെറ്റ് സിറ്റര്‍മാര്‍ ശുശ്രൂഷിക്കും. ഇന്ത്യയില്‍ ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ മെട്രോനഗരങ്ങളില്‍ പെറ്റ് സിറ്റിങ് സര്‍വീസുകളുണ്ട്. കേരളത്തിലും പരീക്ഷിക്കാവുന്നതാണീ പെറ്റ് സിറ്റിങ്.
Content Highlights: Pet grooming spa
Published: 12 Feb 2020, 10:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented