
കോളേരി: കാർ അപകടത്തിൽ മരിച്ച ആദിൽ സായിയുടെ ഓർമ്മയിൽ കോളേരി കൃഷ്ണവിലാസ് എ.യു.പി. സ്‌കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. 2011 ഫെബ്രുവരി 20-നാണ് സ്‌കൂളിലെ വിദ്യാർഥിയായിരുന്ന ആദിൽ സായി കാറപകടത്തിൽ മരിച്ചത്.
കഴിഞ്ഞ 15 വർഷമായി മകന്റെ ഓർമ്മയ്ക്കായി പിതാവ് എ.പി. പ്രകാശനാണ് സ്‌കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി ചെയ്യുന്നത്. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. വിദ്യാർഥികൾക്ക് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനംചെയ്തു.
നവീകരിച്ച ആദിൽ സായി പാർക്കും എം.എൽ.എ. ഉദ്ഘാടനംചെയ്തു. സ്റ്റാഫ് സെക്രട്ടറി സി.കെ. ശ്രീലാൽ ആദിൽ സായി അനുസ്മരണപ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ.എൻ. മനോജ് കുമാർ ആദിൽ സായിയുടെ പിതാവ് എ.പി. പ്രകാശനെ ആദരിച്ചു.
വാർഡംഗം കെ. വിനോദ് അധ്യക്ഷതവഹിച്ചു. വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി.
Content Highlights: Mathrubhumi Madhuram Malayalam project was launched at Koleri Krishnavilas School in memory of former student late Aadil Sai.
Published: 29 Nov 2026, 10:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented