തലപ്പുഴ: ഐ.സി.ഡി.എസ്. സംസ്ഥാന അവാർഡ് തിളക്കത്തിൽ തവിഞ്ഞാൽ അങ്കണവാടി. ഈ വർഷത്തെ സംസ്ഥാനത്തെ മികച്ച അങ്കണവാടിക്കുള്ള അവർഡാണ് തവിഞ്ഞാൽ അങ്കണവാടിക്ക് ലഭിച്ചത്. കാഷ് പ്രൈസും പ്രശസ്തിപത്രവും, ഫലകവുമാണ് ലഭിക്കുക. സ്ത്രീകളുടെ, കുട്ടികളുടെ, വിദ്യാഭ്യാസം, പോഷകാഹാരം, വളർച്ച നിരീക്ഷണം, പ്രതിരോധകുത്തിവെപ്പ്, മുലയൂട്ടുന്ന അമ്മമാർ, കൗമാരക്കാരായിട്ടുള്ള പെൺകുട്ടികളുടെ ആരോഗ്യ പോഷകരംഗത്ത് ഐ.സി.ഡി.എസിന്റെ സേവനങ്ങൾ നടത്തുക തുടങ്ങി വനിത-ശിശുവികസന മേഖലയിലെ സേവനങ്ങൾ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിച്ചത് പരിഗണിച്ചാണ് അംഗീകാരം. 24 കുട്ടികളാണ് ഈ അങ്കണവാടിയിൽ പഠിക്കുന്നത്. ജില്ലയിൽ ഈ വർഷം സംസ്ഥാന പുരസ്കാരത്തിന് അർഹമായ ഏക അങ്കണവാടിയാണിത്. 2018-19-ലെ ഏറ്റവും മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന അവാർഡ് അങ്കണവാടി അധ്യാപിക ജോളി നേടിയിരുന്നു.

To advertise here,

അനുമോദനയോഗം തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം ടെൻസി ഷാജി അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപ്പഞ്ചായത്തംഗം ജോസ് കൈനിക്കുന്നേൽ, അങ്കണവാടി അധ്യാപിക ജോളി ചെറിയാൻ, പി. എലിസബത്ത്, അങ്കണവാടി കമ്മിറ്റി അംഗം ടി.ജെ. കുര്യാക്കോസ്, മാത്യു കുഞ്ഞിപ്പാറ തുടങ്ങിയവർ പങ്കെടുത്തു.