തിരുവനന്തപുരം: വലയിൽ കുരുങ്ങി അകപ്പെട്ട തിമിംഗില സ്രാവിനെ മത്സ്യത്തൊഴിലാളികളുടെയും വിഴിഞ്ഞം മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും സഹായത്തോടെ കടലിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞവർഷം നവംബർ 29 -ന് പൂന്തുറ സ്വദേശി സൂസപാക്യത്തിന്റെ കമ്പലയിൽ ഇതുപോലെ തിമിംഗില സ്രാവ് കടന്നുകൂടിയിരുന്നു. വൈൽഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധി അജിത് ശംഖുംമുഖത്തിന്റെ നേത്യത്വത്തിൽ പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾ അന്ന് നടത്തിയ കഠിനശ്രമത്തിന്റെ ഫലമായി സ്രാവിനെ തിരികെ കടലിലയക്കാനായി. അതുപോലെ ഈവർഷം പൂന്തുറ കടലിന് തൊട്ടടുത്തുളള ബീമാപളൡയിൽ ഈവർഷവും നവംബർ 29- ഞായറാഴ്ച രാവിലെ 8.30- നായിരുന്നു തിമിംഗില സ്രാവെത്തിയത്. വലയിൽ കുരുങ്ങിയും തിരയിൽപ്പെട്ട് തീരത്തടിഞ്ഞ നിലയിലായിരുന്നു നാട്ടുകാർ സ്രാവിനെകണ്ടത്. .സംഭവമറിഞ്ഞ് വൈൽലൈഫ് ട്രസ്റ്റ് ഇന്ത്യാപ്രവർത്തകൻ അജിത് ശംഖുംമുഖം ഫിഷറീസിന്റെ മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ സഹായം തേടി.ഇതനുസരിച്ചെത്തിയ കോസ്റ്റൽപോലീസിലെ എസ്.ഐ. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് കൂട്ടായി നടത്തിയ ശ്രമത്തിലായിരുന്നു തിമിംഗില സ്രാവിനെ കടലിലേക്ക് തിരിച്ചയക്കാനായത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിബിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ്‌സ്‌മെന്റിലെ സി.പി.ഒ.അനന്തു,ലൈഫ് ഗാർഡുമാരായ നസ്രത്ത്, ഡേവിഡ്‌സൺ ആന്റണി, ബോട്ട് സ്രാങ്ക് ജേക്കബ്, തങ്കച്ചൻ തുടങ്ങിയവർ സ്രാവിന്റെ ശരീരത്തിന് പരിക്കേൽക്കാതെ കയറുകെട്ടിയശേഷം ബോട്ടിൽ കെട്ടിവലിച്ച് തീരക്കടൽ കടത്തിവിട്ടത്. തിമിംഗില സ്രാവ് കരഭാഗത്തെത്തിയ കാര്യം വനംവകുപ്പിനെ അറിയിച്ചിട്ടും വൈകിയെത്തിയെന്നും സംരക്ഷിത പട്ടികയിൽപ്പെട്ട വന്യജീവികളെ രക്ഷപ്പെടുത്തുന്നതിനുളള ജീവൻ രക്ഷാ പ്രവർത്തനങ്ങളോടുളള സർക്കാർ സംവിധാനം ഇപ്പോവും ശരിയാകുന്നില്ലെന്ന് ഫ്രണ്ട്‌സ് ഓഫ് മറൈൻ ലൈഫ് സ്ഥാപകൻ റോബർട്ട് പനിപിളള ആരോപിച്ചു.

To advertise here,