തെങ്ങമം : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ലോഗോ പ്രകാശനം സി.ആർ. മഹേഷ് എം.എൽ.എ. നിർവഹിച്ചു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ ഏറ്റുവാങ്ങി. ഡിസംബർ 24, 25, 26 തീയതികളിലാണ് നാടകോത്സവം. പ്രൊഫഷണൽ നാടകങ്ങൾക്കുപുറമെ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ലഘുനാടകങ്ങളും അരങ്ങിലെത്തും. സെക്രട്ടറി പി. ജയകുമാർ, ആർ. ബൈജു, കെ.സി.പ്രതീഷ്, എം. അഖിൽ, എസ്. ആദർശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

To advertise here,