മാനന്തവാടി : വയനാട് ഗവ. മെഡിക്കൽ കോളേജ് റോഡിൽ പ്രവർത്തിച്ചിരുന്ന മാനന്തവാടി നഗരസഭാ ഓഫീസിന്റെ പ്രവർത്തനം ക്ലബ്ബുകുന്നിലെ കെട്ടിടത്തിലേക്ക് മാറ്റി. ഓഫീസ് പ്രവർത്തനം ഉഷാ വിജയൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു.

To advertise here,

നഗരസഭാ ഉപാധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, തതദ്ദേശഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി. മജീദ്, നഗരസഭാ മുൻ അധ്യക്ഷ സി.കെ. രത്നവല്ലി, സ്ഥിരം സമിതിയധ്യക്ഷരായ പി.വി. ജോർജ്, പി.വി.എസ്. മൂസ, ലേഖാ രാജീവൻ, ഷിബു കെ. ജോർജ്, ഷീജാ ഫ്രാൻസിസ്, കൗൺസിലർമാരായ പി.ടി. ബിജു, വി.ആർ. പ്രവീജ്, കെ.എസ്. അഖിലേഷ്, നഗരസഭാ സെക്രട്ടറി അനിൽ രാമകൃഷ്ണൻ, സൂപ്രണ്ട് എ.ആർ. രമ്യ, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

നഗരസഭാ വികസനപദ്ധതി വിഹിതവും തനത് ഫണ്ടും ഉപയോഗിച്ച് 15,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചത്.

നഗരസഭയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ്., കുടുംബശ്രീ, ഹരിതകർമ സേന, തൊഴിലുറപ്പ്, ആരോഗ്യവിഭാഗം, പൊതുമരാമത്ത്, റവന്യൂ തുടങ്ങിയ മുഴുവൻവിഭാഗങ്ങളും പുതിയകെട്ടിടത്തിലേക്ക് മാറ്റി. കോൺഫറൻസ് ഹാൾ, ആയിരത്തോളംപേർക്ക് ഇരിക്കാൻ സാധിക്കുന്ന ഓഡിറ്റോറിയം, കാന്റീൻ എന്നിവ അടുത്ത ഘട്ടത്തിൽ ഓഫീസിന്റെ ഭാഗമായി നിർമിക്കും.

ലിഫ്റ്റ് സംവിധാനവും സജ്ജീകരിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി മാനന്തവാടി നഗരത്തിലൂടെ വർണാഭമായ ഘോഷയാത്ര നടത്തി.