കല്പറ്റ : കല്പറ്റ നാരായണൻ എഴുതി മാതൃഭൂമിബുക്സ് പ്രസിദ്ധീകരിച്ച ‘കറുപ്പ് ഇരുട്ടല്ല, വെളുപ്പ് വെളിച്ചവുമല്ല’ എന്ന കൃതി കാഴ്ചയിൽനിന്ന് ഉൾക്കാഴ്ചയിലേയ്ക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണെന്ന് കൈനാട്ടി പത്മപ്രഭ പൊതുഗ്രന്ഥാലയം സംഘടിപ്പിച്ച പുസ്തകചർച്ച അഭിപ്രായപ്പെട്ടു. നർമവും വിമർശനവും സാഹിത്യവുമൊക്കെ ഉൾക്കൊണ്ട് ലോകത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളെയും ഗ്രന്ഥകർത്താവ് ഈ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. കോവിലനും കുമാരനാശാനും ആറ്റൂർ രവിവർമയും പുസ്തകത്തിൽ അങ്ങിങ്ങായി പടർന്നുകിടക്കുന്നു.
ചരിത്രവും പുരാണവും പട്ടിണിയും അടിച്ചമർത്തലും ആഗോളതാപനവും എന്തിനേറെ ലോകസിനിമവരെ മുപ്പതോളം ലേഖനങ്ങളിലായി ഈ കൃതിയിൽ തെളിഞ്ഞുകാണാൻ സാധിക്കും.
ഏതുനദിയും ഒടുവിൽ കടലിൽ എത്തുന്നതുപോലെ പുസ്തകത്തിലെ ഏതു ലേഖനമെടുത്താലും അവസാനം വായനക്കാരൻ എത്തുക സഹജീവിസ്നേഹത്തിലാവും. എന്നും ജയിക്കേണ്ടത് ലോകത്തെയല്ല, സ്വയം എന്ന ഭാവത്തെയാണെന്ന് ഗ്രന്ഥകാരൻ പറഞ്ഞുവെക്കുന്നു- ചർച്ച അഭിപ്രായപ്പെട്ടു.
റോസ് മരിയബേബി പുസ്തകം അവതരിപ്പിച്ചു. പിണങ്ങോട് ഡബ്ലു.ഒ.എച്ച്എസ്.എസ്. അധ്യാപിക സി. ഫെബിന മോഡറേറ്ററായി.
പുസ്തകചർച്ച ഉപസമിതി കൺവീനർ എം. ഗംഗാധരൻ, സി.കെ. കുഞ്ഞികൃഷ്ണൻ, രാഘവൻ മേപ്പാടി, സി. കസ്തൂരിബായ്, രാജു ജോസഫ്, ഐ. ഉഷ, കെ.ജെ. മോളി, ഡോ. കെ.ടി. അഷറഫ്, ഗ്രന്ഥാലയം പ്രസിഡൻറ്് ടി.വി. രവീന്ദ്രൻ, സെക്രട്ടറി കെ. പ്രകാശൻ, ഇ. ശേഖരൻ എന്നിവർ സംസാരിച്ചു.
അടുത്ത പുസ്തകചർച്ച ഒക്ടോബർ പത്തിന് മൂന്നുമണിക്ക് എം.പി. വീരേന്ദ്രകുമാർഹാളിൽ നടക്കും. വിനോയ് തോമസിന്റെ രാമച്ചി അവതരിപ്പിക്കും.
Published: 15 Sept 2026, 03:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented