മാനന്തവാടി : ഉദയാ ഫുട്ബോൾ ടൂർണമെന്റ് കൊയിലേരി ഉദയാ വായനശാലയുടെ നേതൃത്വത്തിൽ 2027 ജനുവരി 22മുതൽ ഫെബ്രുവരി ഏഴുവരെ മാനന്തവാടി വള്ളിയൂർക്കാവ് മൈതാനത്ത് നടത്തും. സ്വഗതസംഘം രൂപവത്കരണയോഗം മാനന്തവാടി നഗരസഭാ ഉപാധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കമ്മന മോഹനൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ സ്ഥിരം സമിതിയധ്യക്ഷ
ഷീജാ ഫ്രാൻസിസ്, പ്രിൻസ് അബ്രഹാം, ലാജി ജോൺ പടിയറ, പി.വി. മഹേഷ്, എൻ.വി. അനിൽകുമാർ, മൻസൂർ തലപ്പുഴ, പി.കെ രാജൻ, അലക്സ് കല്പകവാടി, അസീസ് വാളാട് തുടങ്ങിയവർ സംസാരിച്ചു. ടിക്കറ്റോ പാസോ ഇല്ലാതെ ഫുട്ബോളിനെ സ്നേഹിക്കുന്ന ഏവർക്കും സൗജന്യമായി കാണുന്ന രീതിയിലാണ് വർഷങ്ങളായി ടൂർണമെന്റ് നടത്തിവരുന്നത്. ടൂർണമെന്റ് നടത്തിപ്പിലൂടെ ലഭിക്കുന്ന തുക രോഗികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുമാണ് നൽകുന്നത്. മലയാളി വ്യവസായി കർണാടകയിലെ റിഷി ഗ്രൂപ്പ് ചെയർമാൻ ജോസഫ് ഫ്രാൻസിസ് വടക്കേടത്താണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ. മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങൾ, വിവിധ ഫുട്ബോൾ ക്ലബ്ബുകൾ എന്നിവരും ടൂർണമെൻ്റുമായി സഹകരിക്കുന്നുണ്ട്.
ഭാരവാഹികൾ: ടി. മഷൂദ് (ചെയ.), എ.എൻ. നിശാന്ത്, ബാബു ഫിലിപ്പ് കുടക്കച്ചിറ (വൈസ് ചെയ.), ഷാജി തോമസ് (ജന. കൺ.), സി.സി. പ്രിൻസ് (ട്രഷറർ), കമ്മന മോഹനൻ (കോഡിനേറ്റർ).
Published: 26 Nov 2026, 04:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented