കല്പറ്റ : 45-ാമത് വൈത്തിരി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് കല്പറ്റ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ തിരിതെളിഞ്ഞു. ബുധനാഴ്ച വരെ നടക്കുന്ന കലാമേളയിൽ ഉപജില്ലയിലെ 87 വിദ്യാലയങ്ങളിൽ നിന്നുള്ള ആറായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കും. ഗുൽമോഹർ, കണിക്കൊന്ന, നിശാഗന്ധി, പാരിജാതം, ചെമ്പരത്തി, ചെമ്പകം, അരളി, മുക്കുറ്റി, തുമ്പ, മന്ദാരം, ചെത്തി, വാടാമല്ലി എന്നീ 12 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കലോത്സവം കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ കലോത്സവം ഉദ്ഘാടനം ചെയ്തു.

To advertise here,

നഗരസഭ സ്ഥിരംസമിതിയധ്യക്ഷൻ പി. ശശിധരൻ അധ്യക്ഷത വഹിച്ചു. വൈത്തിരി ഉപജില്ലാ സ്ഥിരം സമിതി അധ്യക്ഷരായ ടി.ജി. ബീന, പി.ടി. വർഗീസ്, ബുഷ്റ, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷൻ സി.എ. അരുൺദേവ്, വിദ്യാഭ്യാസ ഓഫീസർ ഡോ. കെ.ടി. അഷ്റഫ്, പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധി പി.കെ. സുധാകരൻ നായർ, ഹയർ സെക്കൻഡറി ജില്ലാ കോഡിനേറ്റർ ഡോ.പി. അബ്ദുൽ ജലീൽ, വി.എച്ച്.എസ്.ഇ. ജില്ലാ കോഡിനേറ്റർ സി.എം. ലിജി, വൈത്തിരി ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ ടി.കെ ഷാനവാസ്, എച്ച്.എം. ഫോറം കൺവീനർ കെ. അലി, പി.ടി.എ. പ്രസിഡന്റ് ഷാജി തദ്ദേവൂസ് തുടങ്ങിയവർ സംസാരിച്ചു. ബുധനാഴ്ച സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.