സുൽത്താൻബത്തേരി : ചീരാൽ വെള്ളച്ചാൽ ഉന്നതിയുടെ ഭാഗത്ത് വെള്ളച്ചാൽ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് 45 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
തോട്ടിലെ കുറ്റിച്ചെടികൾക്കിടയിൽ തങ്ങിയ നിലയിലായിരുന്നു. ഇടതുകാലിൽ ചരടും ഇടംകൈയിൽ പച്ചകുത്തിയ അടയാളവുമുണ്ട്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് നിഗമനം. കേരളം-തമിഴ്നാട് അതിർത്തി പങ്കിടുന്ന തോടാണിത്. അഞ്ചുദിവസം മുൻപ് കനത്തമഴയിൽ തോട്ടിൽ വെള്ളം പൊങ്ങിയിരുന്നു. അതിൽ തമിഴ്നാട് ഭാഗത്തുനിന്ന് ഒഴുകിവന്നതാകാമെന്ന സംശയത്തിൽ തമിഴ്നാട് അതിർത്തി പോലീസ് സ്റ്റേഷനുകളിലും വിവരം നൽകിയിട്ടുണ്ട്. ബത്തേരി അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം കരയിലേക്ക് എടുത്തത്. തുടർന്ന് നൂൽപ്പുഴ എസ്.ഐ. പി.പി. അഖിലിന്റെ നേതൃത്വത്തിൽ മൃതദേഹപരിശോധന നടത്തി. ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം.
Published: 03 Nov 2026, 04:01 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented