ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്

To advertise here,

മാനന്തവാടി : കോഴിക്കോട് റോഡിൽ പായോട് കെ.എസ്.ആർ.ടി.സി. ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. കോഴിക്കോടുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും മാനന്തവാടിയിൽനിന്ന് നിരവിൽപ്പുഴയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. ആരുടെയും പരിക്ക് ഗുരുതരമല്ല.

വലിയ വളവുകളുള്ള ഭാഗമാണിത്. അശാസ്ത്രീയ നിർമാണമാണ് അപകടങ്ങൾക്ക് കാരണമാവുന്നതെന്നാണ് ആരോപണം.

രണ്ടുമാസം മുൻപും ബസുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. മലയോരഹൈവേയുടെ ഭാഗമായുള്ള നവീകരണപ്രവൃത്തിക്കുശേഷമാണ് അപകടങ്ങൾ കൂടിയതെന്നാണ് പരാതി.

അപകടമേഖലയായിട്ടും മുന്നറിയിപ്പുബോർഡുകളോ സുരക്ഷ ബാരിക്കേഡുകളോ സ്പീഡ് ബ്രേക്കറുകളോ ഡിവൈഡറോ സ്ഥാപിച്ചിട്ടില്ല. അപകടങ്ങൾ ഇല്ലാതാക്കാൻ നടപടി വേണമെന്നാണാവശ്യം.