ഗൂഡല്ലൂർ : നീലഗിരി ജില്ലയിലെ ചേരമ്പാടി സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവുകൾ ഉടൻ നികത്തുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പുലഭിച്ചതായി നീലഗിരി ജില്ലാ പാട്ടാളി മക്കൾ കക്ഷി (പി.എം.കെ.) പ്രസിഡന്റ് ഹംസ പറഞ്ഞു.
ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിന് ജില്ലാ പൊതുജനാരോഗ്യ-രോഗപ്രതിരോധ മെഡിക്കൽ വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ രണ്ട് ഡോക്ടർമാർ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും ഇതിൽ ഒരാൾ പ്രസവാവധിയിലാണെന്നും മറുപടിയിൽ പറയുന്നു.
എക്സ്റേ, രക്തപരിശോധന തുടങ്ങിയ സൗകര്യങ്ങൾ ആരോഗ്യകേന്ദ്രത്തിൽ നിലവിലുണ്ട്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും ഒഴിവുകൾ ഉടൻ നികത്തുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
സെപ്‌റ്റംബർ 27ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരില്ലാത്തത് സംബന്ധിച്ച മാതൃഭൂമി വാർത്ത നൽകിയിരുന്നു. ഇതുൾപ്പെടുത്തി ഹംസ മുഖ്യമന്ത്രി ജോസഫ് വിജയ്ക്കുൾപ്പെടെ പരാതി നൽകിയിരുന്നു. തുടർന്നാണ് ഇതു സംബന്ധിച്ച നടപടികൾ വിശദീകരിച്ച് സർക്കാർ മറുപടി നൽകിയത്.
Published: 24 Nov 2026, 04:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented