പെരുമ്പടവ് : പെരുമ്പടവ് ബി.വി.ജെ.എം. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ വിളയാർകോട് ആരംഭിച്ച ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ഡോ. വി. ശിവദാസൻ എം.പി. നിർവഹിച്ചു. റീഡിങ് ഹാൾ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നസീറ അധ്യക്ഷത വഹിച്ചു. പെരുമ്പടവ് ബി.വി.ജെ.എം.എച്ച്.എസ്.എസ്. മാനേജർ ഫാ. ജോർജ് തൈകുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ റിൻസി അബ്രഹാം പുസ്തകം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം പി. പ്രേമലത ആദ്യ പുസ്തകവിതരണം നടത്തി. ചപ്പാരപ്പടവ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.പി. ഗോപി , പഞ്ചായത്തംഗം കെ. സനീഷ്, ടി.വി. വിനീത്, കെ.കെ. ശശി, ബാബു വാണിയകിഴക്കേൽ, ആൻമരിയ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സുനിൽ മാത്യൂസ്, പി. ശശി എന്നിവർ സംസാരിച്ചു.
Published: 24 Nov 2026, 04:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented