മയ്യിൽ : അമ്പത് വർഷത്തിലേറെയായി പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കൈയേറി സ്വകാര്യ വ്യക്തികൾ നിർമാണം നടത്തുന്ന ഭാഗങ്ങളിൽ തളിപ്പറമ്പ് എം.എൽ.എ. ടി.കെ.ഗോവിന്ദൻ സന്ദർശിച്ചു. ഇതുസംബന്ധിച്ചുള്ള മാതൃഭൂമി വാർത്തയെ തുടർന്നാണ് എം.എൽ.എ. സന്ദർശിച്ചത്. മയ്യിൽ-കാഞ്ഞിരോട് റോഡിൽ നിരത്തുപാലത്തിന് സമീപത്തായാണിത്. കയറ്റം കുറക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കിയ നേരേത്തയുള്ള ടാർ റോഡാണ് ഇളക്കിമാറ്റി മതിൽ കെട്ടാനായി കുഴിയെടുത്തിട്ടുള്ളത്.
സർക്കാർ ഭൂമി കൈയേറ്റം നടത്തുന്നത് തടയാൻ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു. മഴക്കാലത്ത് തോടായി ഒഴുകുന്ന ഭാഗങ്ങളും നിർമാണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വീടുകളിലേക്കുള്ള പൊതുവഴി പുനഃസ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്നും എം.എൽ.എ. പറഞ്ഞു. നാറാത്ത് കല്ലൂരിക്കടവ് സ്വദേശിയുടെ നേതൃത്വത്തിലാണ് നിർമാണശ്രമം നടക്കുന്നത്. കുറ്റ്യാട്ടൂർ വില്ലേജിൽ ഉൾപ്പെട്ട പൊതുമരാമത്ത് വകുപ്പ് സ്ഥലമാണിത്. പരാതിയെ തുടർന്ന് പോലീസ് പ്രവൃത്തി നിർത്തിവെച്ചിട്ടാണുള്ളത്.
സംഭവത്തിൽ നിരവധി കുടുംബങ്ങൾ വിവിധയിടങ്ങളിൽ നിവേദനം നൽകിയിട്ടുണ്ട്.
Published: 24 Nov 2026, 04:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented