തലപ്പുഴ : ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിനു നിർമിക്കുന്ന പുതിയ കെട്ടിടത്തിന്‌ ഉഷാ വിജയൻ എം.എൽ.എ. തറക്കല്ലിട്ടു. 2019-20 വർഷത്തെ ബജറ്റിലെ കിഫ്ബിഫണ്ടിൽനിന്നനുവദിച്ച 3.98 കോടി രൂപ ഉപയോഗിച്ചാണ് അത്യാധുനികസൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ്, ജില്ലാപഞ്ചായത്തംഗം ലിസി ജോസ്, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷരായ ജോണി മറ്റത്തിലാനി, വി.കെ. ശശികുമാർ, എൽസി ജോയി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ലൈജി തോമസ്, മുജീബ് റഹ്‌മാൻ, പി.ടി.എ. പ്രസിഡന്റ് ഷാജി പാത്താടൻ, പ്രിൻസിപ്പൽ ഇൻ ചാർജ് ജ്യോതിസ് പോൾ തുടങ്ങിയവർ സംസാരിച്ചു.

To advertise here,