മാനന്തവാടി : എടവക അമ്പലവയൽ പൊടിക്കളം കുരുംബ ഭഗവതിക്ഷേത്രത്തിൽ പുത്തിരിയുത്സവം ആഘോഷിച്ചു.

To advertise here,

പൊടിക്കളം ചെറിയ മൂപ്പൻ അമൽ ബാബു ക്ഷേത്രസന്നിധിയിലെത്തിച്ച നെൽക്കതിർ ക്ഷേത്രം മേൽശാന്തി വടക്കേ കോറമംഗലം കൃഷ്ണൻനമ്പൂതിരി, ക്ഷേത്ര വെളിച്ചപ്പാട് ബാലൻ കോമരം എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. പൂജിച്ചശേഷം നെൽക്കതിരുകൾ വിതരണംചെയ്തു. പുത്തിരിസദ്യയുമുണ്ടായി.

 

ചടങ്ങുകൾക്ക് ക്ഷേത്രം ഊരാളൻ മലയിൽ ബാബു, സെക്രട്ടറി പുനത്തിൽ രാജൻ, ശശി മലയിൽ, കക്കോട്ട് ബാബു, ഷിനോജ് അമ്പലവയൽ, ബാബു ചങ്ങാടക്കടവ്, പി. ഗോപാലൻ, സിന്ധു സനൽ, ജീത ശശി, രജനി രാജൻ, സൗമ്യ സനൽ, ലിജി ധർമൻ എന്നിവർ നേതൃത്വംനൽകി.